വീണ്ടും ചൈനക്കൊരു കൊട്ടുമായി കേന്ദ്രം​; 20ഒാളം ഉത്​പന്നങ്ങളുടെ കസ്റ്റംസ്​ തീരുവ വർധിപ്പിക്കും

ന്യൂഡൽഹി: ചൈനയെ ആശ്രയിക്കുന്നത് പരമാവധി​ നിയന്ത്രിക്കുന്നതി​െൻറ ഭാഗമായി 20ഒാളം ഉത്​പന്ന വിഭാഗങ്ങളുടെ കസ്സംസ്​ തീരുവ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്​. ലാപ്​ടോപ്​, കാമറ, തുണിത്തരങ്ങൾ, അലൂമിനം കൊണ്ടുള്ള ഉപകരണങ്ങൾ തുടങ്ങി ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്​പന്നങ്ങൾക്കടക്കമാണ്​​ കസ്റ്റംസ്​ ഡ്യൂട്ടി വർധിപ്പിക്കാൻ പോകുന്നത്​. പദ്ധതി ധനമന്ത്രാലയത്തി​െൻറ മുമ്പിലെത്തിയതായി ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

മുമ്പ്​ വാണിജ്യ മന്ത്രാലയം സമാന നിർദേശവുമായി മുന്നോട്ട്​ വന്നിരുന്നുവെങ്കിലും ധനമന്ത്രാലയം അത്​ തള്ളിയിരുന്നു. എന്നാൽ, രാജ്യത്ത്​ നിലനിൽക്കുന്ന ചൈന വിരുദ്ധ വികാരം മൂലം ഇത്തവണ നിർദേശം നടപ്പിലാക്കാൻ സാധ്യതയുണ്ട്​. 'ഇത്​ ചൈനയെ മാത്രം ലക്ഷ്യം വെച്ചുള്ള നടപടിയല്ല. മറിച്ച്​ കസ്റ്റംസ്​ തീരുവയുടെ മൊത്തം വർധനവാണ്​. എന്നാൽ കസ്റ്റംസ്​ തീരുവ വർധിപ്പിച്ച ഉത്​പനങ്ങളിൽ ഭൂരിപക്ഷവും വരുന്നത്​ ചൈനയിൽ നിന്നാണെന്നുള്ളതും കാരണമാണ്​​. ഉയർന്ന ചിലവ്​ വന്നാൽ കൂടിയും അവരുമായി (ചൈന) ബിസിനസ്​ ചെയ്യാൻ ഞങ്ങളില്ല. - ഉദ്യോഗസ്ഥർ ടൈംസ്​ ഒാഫ്​ ഇന്ത്യയോട്​ ​പ്രതികരിച്ചു. ഏതായാലും സർക്കാർ പുതിയ നീക്കത്തിൽ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.

ചൈന, വിയറ്റ്​നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ടെലിവിഷൻ ഇറക്കുമതി ചെയ്യുന്നത്​ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് നിരോധിച്ചതിന്​ പിന്നാലെയാണ്​ പുതിയ നടപടിയുമായി ധനമന്ത്രാലയം മുന്നോട്ടുവരുന്നത്​. നിലവിൽ 14 ശതമാനമാണ്​ രാജ്യത്തേക്ക് ചൈനയിൽനിന്നുള്ള ഇറക്കുമതി. ഇത്​ കുറക്കുന്നതിനാണ്​ സർക്കാർ ശ്രമിക്കുന്നത്​. 2019 ഏപ്രിൽ മുതൽ 2020 ഫെബ്രുവരി വരെ 15.5 ബില്ല്യൺ ഡോളറി​​​െൻറ ഉൽപ്പന്നങ്ങൾ ചൈനയിൽനിന്ന്​ ഇന്ത്യയ​ിലേക്ക്​ ഇറക്കുമതി ചെയ്​തിരുന്നു. 

Tags:    
News Summary - India May Hike Customs Duty on Laptops, Cameras, Textiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.