(Photo: Reuters)

പബ്​ജി നിരോധനം; ടെൻസൻറ്​ ഒാഹരികളിൽ രണ്ടു ശതമാനം​ ഇടിവ്​

ഹോ​േങ്കാങ്​: രാജ്യത്ത്​ 118 ചൈനീസ്​ ആപ്ലിക്കേഷനുകൾക്ക്​ കൂടി നിരോധനം ഏർപ്പെടുത്തിയതിന്​ പിന്നാലെ പബ്​ജിയുടെ ഉടമസ്​ഥ കമ്പനിയായ ടെൻസൻറ്​ ഗെയിംസി​െൻറ ഒാഹരികളിൽ ഇടിവ്​. ടെൻസൻറിന്​ ചൈനീസ്​ ഒാഹരി വിപണിയിൽ രണ്ടു ശതമാനത്തോളം നഷ്​ടം നേരിട്ടതായാണ്​ വിവരം.

തുടർച്ചയായ രണ്ടു ദിവസം നേട്ടത്തോടെയായിരുന്നു ടെൻസൻറി​െൻറ വ്യാപാരം​. എന്നാൽ ഇന്ത്യയിൽ പബ്​ജിക്ക്​ നിരോധനം ഏർപ്പെടുത്തിയതോടെ ഒാഹരിവിപണിയിൽ വൻ നഷ്​ടം നേരിടുകയായിരുന്നു.

അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെ രാജ്യത്ത്​ 118 ചൈനീസ്​ ആപ്പുകൾക്ക്​ കൂടി കേന്ദ്ര ഐ.ടി മന്ത്രാലയം നിരോധനം ഏർപ്പെടുത്തുകയായിരുന്നു. രാജ്യത്ത്​ 33ലക്ഷത്തോളം പേരാണ്​ പബ്​ജി കളിച്ചുകൊണ്ടിരുന്നത്​. നേരത്തേ ജനപ്രിയ ആപ്പായ ടിക്​ടോക്​, ഹലോ, യു.സി ബ്രൗസർ, എക്​സെൻഡർ അടക്കം 59 ചൈനീസ്​ ആപ്പുകൾ നിരോധിച്ചിരുന്നു. ജൂൺ 15ണ്​ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്​വരയിൽ നടന്ന ചൈനീസ്​ ആക്രമണത്തിൽ 20സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്നായിരുന്നു 59 ആപ്പുകൾക്ക്​ നിരോധനം ഏർപ്പെടുത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.