ലോകസമ്പന്നരുടെ പട്ടിക: 15ാം സ്ഥാനത്തേക്ക് തെറിച്ച് അദാനി

ന്യൂ​ഡ​ൽ​ഹി: ‘ഫോ​ബ്സി’​ന്റെ ലോ​ക അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ലെ ആ​ദ്യ പ​ത്തി​ൽ​നി​ന്ന് തെ​റി​ച്ച് ഗൗ​തം അ​ദാ​നി. പ​ത്താം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന അ​ദാ​നി ഇ​പ്പോ​ൾ 15ാമ​താ​യി.

പ​ക​രം റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി പ​ത്താം​സ്ഥാ​ന​ത്തേ​ക്കു​വ​ന്നു. നി​ല​വി​ൽ അ​ദാ​നി​യു​ടെ മൊ​ത്തം ആ​സ്തി 7510 കോ​ടി യു.​എ​സ് ഡോ​ള​ർ (6.14 ല​ക്ഷം കോ​ടി രൂ​പ) ആ​ണ്. 8430 കോ​ടി യു.​എ​സ് ഡോ​ള​റി​ന്റെ (6.90 ല​ക്ഷം കോ​ടി രൂ​പ) ആ​സ്തി​യു​മാ​യി മു​കേ​ഷ് അം​ബാ​നി അ​ദാ​നി​യെ മ​റി​ക​ട​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​ന​വാ​നാ​യ ഇ​ന്ത്യ​ക്കാ​ര​നാ​യി.

മു​കേ​ഷി​ന്റെ ആ​സ്തി​യി​ൽ 0.19 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​പ്പോ​ൾ അ​ദാ​നി​യു​ടെ ആ​സ്തി​യി​ൽ 4.62 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട​ത്തെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്. ആ​സ്തി​യു​ടെ വി​ല​യി​രു​ത്ത​ലും മാ​റ്റ​വും നി​ര​ന്ത​രം ന​ട​ക്കു​ന്ന​തി​നാ​ൽ അ​ദാ​നി​യു​ടെ വി​പ​ണി മൂ​ല്യം ഉ​യ​ർ​ന്നാ​ൽ തി​രി​ച്ചു​ക​യ​റാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നേ​ര​ത്തേ ലോ​ക​ത്തെ മൂ​ന്ന് അ​തി​സ​മ്പ​ന്ന​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദാ​നി.

Tags:    
News Summary - Gautam Adani slips to 15th in global rich list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.