സംസ്​ഥാനത്ത്​ പെട്രോൾ വില 100 കടന്നു

തിരുവനന്തപുരം: കോവിഡ്​ വ്യാപനത്തിനിടെയും ജനങ്ങളുടെ നടുവൊടിച്ച്​ വീണ്ടും ഇന്ധന വില വർധിപ്പിച്ചു. സംസ്​ഥാനത്ത്​ രണ്ടിടങ്ങളിൽ പ്രീമിയം പെട്രോളിന്​ 100 കടന്നു. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലും തിരുവനന്തപുരത്തെ പാറശ്ശാലയിലുമാണ്​ പെട്രോൾ വില സെഞ്ച്വറിയടിച്ചത്​.  ബത്തേരിയിൽ 100 രൂപ 24 പൈസയായിരിക്കുകയാണ്​.  പാറശ്ശാലയിൽ 101 രൂപ 14 പൈസയാണ്​ പ്രീമിയം പെട്രോളിന്​ നൽകേണ്ടത്​. 

തിരുവനന്തപുരത്ത്​  സാധാരണ പെട്രോൾ വില സെഞ്ച്വറിയിലേക്ക്​ കുതിക്കുകയാണ്​. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ്​ വർധിപ്പിച്ചത്​. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 97.29 രൂപയും ഡീസലിന്​ 92.63 രൂപയുമാണ്​ വില. കൊച്ചിയിൽ പെട്രോളിന്  ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമായി.

ഈ മാസം ഇതു മൂന്നാമത്തെ വർധനയാണ്. 37 ദിവസത്തിനുള്ളിൽ 21 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ വർഷം ഇതുവരെ 44 തവണയാണ്​ വില കൂട്ടിയത്​. എന്നാൽ വെറും നാല്​ തവണ മാത്രമാണ്​ വില കുറച്ചത്​. അഞ്ച്​ സംസ്​ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടന്ന സമയത്ത്​ മാത്രമാണ്​ വിലക്കയറ്റം ഇല്ലാതിരുന്നത്​.

ഞായറാഴ്ച സംസ്ഥാനത്ത് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും വർധിച്ചിരുന്നു. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നിട്ടുണ്ട്. രാജസ്ഥാനിലാണ് ആദ്യമായി പെട്രോൾ വില സെഞ്ച്വറിയടിച്ചത്​. ശേഷം മഹാരാഷ്​ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു.

Tags:    
News Summary - fuel price hike again petrol price to hit 100 Rs in thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.