ജനങ്ങളുടെ ദുരിതത്തിന്​ അറുതിയില്ല; 13ാം ദിവസവും എണ്ണവില കൂട്ടി

കൊച്ചി: ജനങ്ങളെ ദുരിതക്കയത്തിലേക്ക്​ തള്ളിവിട്ട്​ തുടർച്ചയായ 13ാം ദിവസവും എണ്ണ വില കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ്​ കൂട്ടിയത്​. ഇതോടെ മിക്ക നഗരങ്ങളിലും പെട്രോൾ വില 90 കടന്ന്​ കുതിക്കുകയാണ്​.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 92.46 രൂപയും ഡീസലിന്​ 86.99 രൂപയുമാണ്​ ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ ​െപട്രോളിന്​ 90.75 രൂപയും ഡീസലിന്​ 85.44 രൂപയുമാണ്​ വില.

അതേസമയം, അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. ബാരലിന്​ 1.02 ഡോളർ കുറഞ്ഞ്​ 62.91 ഡോളറിലാണ്​ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വ്യാപാരം. 1.60 ശതമാനത്തിന്‍റെ ഇടിവാണ്​ രേഖപ്പെടുത്തിയത്​.

Tags:    
News Summary - Fuel on fire: Petrol, diesel prices hiked for 13th straight day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.