ഫുഡ് ഡെലിവറിയുടെ ചെലവ് കുറയും; നികുതി കുറക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ​ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ചെലവ് കുറഞ്ഞേക്കും. നികുതി കുറക്കാൻ ജി.എസ്.ടി കൗൺസിൽ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഫുഡ് ഡെലിവറിയുടെ ചെലവ് കുറയാൻ കളമൊരുങ്ങിയത്. 18 ശതമാനത്തിൽ നിന്ന് നികുതി അഞ്ച് ശതമാനമാക്കി കുറക്കാനാണ് ജി.എസ്.ടി കൗൺസിലിന്റെ പദ്ധതി.

അതേസമയം, നികുതി കുറക്കുമ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി ആപുകൾക്ക് നൽകിയിരുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ജി.എസ്.ടി കൗൺസിൽ നിർ​ത്തിയേക്കും. ഡെലിവറി ചാർജുകൾ കുറക്കുന്നതിനായി ഇടപെടണമെന്ന് കേന്ദ്രസർക്കാറിനോട് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഇതിനുള്ള നീക്കം തുടങ്ങിയത്.

ഫുഡ് ഡെലിവറി ആപുകൾ മികച്ച പ്രവർത്തനമാണ് ഇന്ത്യയിൽ നടത്തുന്നത്. സൊമാറ്റോയുടെ ഓഹരികളുടെ വില ഈ വർഷം 136 ശതമാനം ഉയർന്നിരുന്നു. സ്വിഗ്ഗിയുടെ ഓഹരി വില 38 ശതമാനവും കൂടിയിരുന്നു. സ്വിഗ്ഗിയുടെ ഓഹരികൾ ലിസ്റ്റിങ്ങിന് ശേഷം വൻ നേട്ടമാണ് ഉണ്ടാക്കിയത്.

സ്വിഗ്ഗി ഒക്ടോബറിൽ ബോൾട്ട് എന്ന പേരിൽ അതിവേഗ ഡെലിവറി സേവനത്തിനും തുടക്കം കുറിച്ചിരുന്നു. 10 മിനിറ്റിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് സ്വിഗ്ഗി പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മാത്രമാണ് സംവിധാനം ആദ്യഘട്ടത്തിലുള്ളത്.

Tags:    
News Summary - Eye on Zomato, Swiggy as GST Council weighs lower tax on online food delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.