തൃ​​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ക്രി​ക്ക​റ്റ് മ​ത്സ​രജേ​താ​ക്ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

ക്രിക്കറ്റ് ടൂർണമെന്റ്: അബ്ബാസിയ എ വൺ ജേതാക്കൾ

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ക്രിക്കറ്റ് മത്സരത്തിൽ വിവിധ ഏരിയകളിൽനിന്നായി 10 ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ അബ്ബാസിയ എ ടു ടീമിനെ തോൽപിച്ച് അബ്ബാസിയ എ വൺ ടീം ജേതാക്കളായി.

ട്രാസ്ക് പ്രസിഡന്റ് ബിവിൻ തോമസ് ട്രോഫി വിതരണം ചെയ്തു. റണ്ണേഴ്സ് അപ്, മികച്ച ബൗളർ, മാൻ ഓഫ് ദ സീരീസ്, മികച്ച ബാറ്റ്സ്മാൻ, ഏറ്റവും നല്ല ക്യാച്ച്, മികച്ച വിക്കറ്റ് കീപ്പർ എന്നിവർക്കുള്ള സമ്മാനങ്ങൾ സ്പോർട്സ് കൺവീനർ ജയേഷ്, വൈസ് പ്രസിഡന്റ് സ്റ്റീഫൻ ദേവസി, ആർട്സ് കൺവീനർ ഷാനവാസ്, ഏരിയ കൺവീനർമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ട്രഷറർ ശ്രീരജീഷ് നന്ദി പറഞ്ഞു.

Tags:    
News Summary - Cricket Tournament: Abbasia A One Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.