ഫോൺ ചോർത്തൽ: എൻ.എസ്.ഇ മുൻ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക ​കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഓ​ഹ​രി വി​പ​ണി​ (എ​ൻ.​എ​സ്.​ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ ഡൽഹി പ്രത്യേക ​കോടതി തള്ളി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റോ​ക് എ​ക്സ്ചേ​ഞ്ച് ജീ​വ​ന​ക്കാ​രു​ടെ ഫോ​ൺ ചോ​ർ​ത്തി​യ കേ​സി​ലാ​ണ് ജാമ്യാപേക്ഷ തള്ളിയത്. ജൂലൈയിലാണ് ഫോൺ ചോർത്തൽ കേസിൽ ചിത്രയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

നേരത്തെ എൻ.എസ്.ഇയിലെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​കയായിരുന്നു ചിത്ര. അതിനിടെയാണ് ഫോൺ ചോർത്തിയ കേസിൽ ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തുന്നത്. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡ​ൽ​ഹി കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ.​ഡി ന​ട​പ​ടി. 

Tags:    
News Summary - Court dismisses the bail petition of Chitra Ramakrishna in connection with phone tapping money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.