സംരംഭം തുടങ്ങുന്നവരുടെ മനസിൽ ജി.എസ്.ടിയെ സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയരാറുണ്ട്. അവയും അതിനുള്ള ഉത്തരങ്ങളും നോക്കാം
1. ഒരേ പാൻ കാർഡിന് കീഴിൽ വ്യത്യസ്ത ബിസിനസ് മേഖലകൾക്കായി വെവ്വേറെ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാൻ സാധിക്കുമോ?
അതെ, ഒരേ സംസ്ഥാനത്ത് തന്നെ വ്യത്യസ്ത തരത്തിലുള്ള ബിസിനസ് മേഖലകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വെവ്വേറെ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാവുന്നതാണ്.
2. ബിസിനസ് ടേൺഓവർ വർഷം തോറും മാറിക്കൊണ്ടിരിക്കുകയും ജി.എസ്.ടി പരിധിക്ക് മുകളിലും താഴെയും വരികയും ചെയ്താൽ എന്ത് ചെയ്യണം?
ഏതെങ്കിലും ഒരു ഘട്ടത്തിൽ നിങ്ങളുടെ വിറ്റുവരവ് നിശ്ചിത പരിധി കഴിഞ്ഞാൽ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കൽ നിർബന്ധമാണ്.
3. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് സാധനങ്ങൾ വിൽക്കുന്നതെങ്കിൽ ജി.എസ്.ടി വേണോ?
അതെ, നിങ്ങൾ സോഷ്യൽ മീഡിയ വഴിയാണ് വിൽപന നടത്തുന്നതെങ്കിലും, ജി.എസ്.ടി മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പരിധിയിൽ വരുന്നുണ്ടെങ്കിൽ രജിസ്ട്രേഷൻ എടുക്കണം.
4. യോഗ്യതാ മാനദണ്ഡങ്ങളിൽ വരുന്നില്ലെങ്കിലും സ്വമേധയാ ജി.എസ്.ടിക്ക് അപേക്ഷിക്കാമോ?
അതെ, പരിധിയിൽ വന്നില്ലെങ്കിലും നിങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജി.എസ്.ടി എടുക്കാവുന്നതാണ്.
5. ബിസിനസ് പ്രവർത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ വെവ്വേറെ ജിഎസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ടോ?
അതെ, ജി.എസ്.ടി രജിസ്ട്രേഷനുകൾ സംസ്ഥാന അടിസ്ഥാനത്തിലാണ് നൽകുന്നത്. അതിനാൽ ബിസിനസ് നടത്തുന്ന ഓരോ സംസ്ഥാനത്തും വെവ്വേറെ രജിസ്റ്റർ ചെയ്യണം.
6. വീട്ടിലിരുന്ന് നടത്തുന്ന ബിസിനസുകൾക്ക് ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമുണ്ടോ?
അതെ, വീട്ടിൽ നിന്നാണ് പ്രവർത്തിക്കുന്നതെങ്കിലും ജിഎസ്.ടി ടേൺഓവർ പരിധി കടക്കുകയോ മറ്റ് നിബന്ധനകളിൽ വരികയോ ചെയ്താൽ രജിസ്ട്രേഷൻ വേണം.
7. ബിസിനസ് താൽക്കാലികമായി നിർത്തിവെച്ചാൽ ജിഎസ്.ടി രജിസ്ട്രേഷൻ റദ്ദാക്കാൻ സാധിക്കുമോ?
ബിസിനസ് പൂർണമായും അവസാനിപ്പിച്ചാൽ മാത്രമേ ജിഎസ്.ടി റദ്ദാക്കാൻ സാധിക്കൂ. താൽക്കാലികമായി നിർത്തിയാൽ റദ്ദാക്കാൻ കഴിയില്ല.
8. നികുതിയുള്ളതും നികുതിയില്ലാത്തതുമായ സേവനങ്ങൾ ഒന്നിച്ച് നൽകുന്നുണ്ടെങ്കിൽ ജി.എസ്.ടി രജിസ്ട്രേഷൻ വേണോ?
നൽകുന്ന സേവനം ഏതായാലും, ആകെ വിറ്റുവരവ് ജിഎസ്.ടി പരിധിക്ക് മുകളിലായാൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
9. ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യുന്നതിന് ജി.എസ്.ടി ബാധകമാണോ?
അതെ, എന്നാൽ ജി.എസ്.ടിയിൽ കയറ്റുമതികളെ 'സീറോ-റേറ്റഡ് സപ്ലൈസ്' ആയാണ് കണക്കാക്കുന്നത്.
10. ജി.എസ്.ടി രജിസ്ട്രേഷൻ അംഗീകരിച്ചതിന് ശേഷം അതിലെ വിവരങ്ങൾ പുതുക്കാൻ സാധിക്കുമോ?
അതെ, കോർ ഭേദഗതികൾ, നോൺ-കോർ ഭേദഗതികൾ എന്നിവ വഴി രജിസ്ട്രേഷൻ വിവരങ്ങൾ പിന്നീട് പുതുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.