ചോക്സിക്കെതിരെ പുതിയ കേസ്

ന്യൂഡൽഹി: കനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർട്ട്യത്തിൽ നിന്ന് 55.27 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഒളിവിൽപോയ വജ്രവ്യാപാരി മെഹുൽ ചോക്‌സിക്കെതിരെ സി.ബി.ഐ പുതിയ കേസെടുത്തു.

ഗീതാഞ്ജലി ജെംസിന്റെ ഭാഗമായ ഡി ഡമാസ് ജ്വല്ലറി എന്നറിയപ്പെട്ടിരുന്ന ബെസൽ ജ്വല്ലറിക്കെതിരെയും അതിന്റെ മുഴുസമയ ഡയറക്ടർമാരായ ചോക്‌സി, ചേത്‌ന ഝവേരി, ദിനേഷ് ഭാട്ടിയ എന്നിവർക്കെതിരെയും 2021 ആഗസ്റ്റിൽ ബാങ്ക് പരാതി നൽകിയെങ്കിലും ഒരു വർഷത്തിനു ശേഷമാണ് നടപടി. 

Tags:    
News Summary - CBI files fresh case against Mehul Choksi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.