ലുലു അബൂദബി അൽ വഹ്ദ മാളിൽ ഒരുക്കിയ മാമ്പഴോത്സവം
അബൂദബി: വിവിധതരം മാമ്പഴങ്ങളും കൊതിയൂറും മാമ്പഴ വിഭവങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാമ്പഴോത്സവം. രാജ്യങ്ങളിൽനിന്നുള്ള എഴുപതിലധികം വ്യത്യസ്തയിനം മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള നിരവധി വിഭവങ്ങളും കൊണ്ട് സമൃദ്ധമാണ് ലുലു മാമ്പഴോത്സവം. അൽഫോൻസൊ, ഹിമപസന്ധ്, ബദാമി, തൈമൂർ തുടങ്ങിയ എഴുപതിൽപരം വ്യത്യസ്തയിനം മാങ്ങകളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യ, യു.എ.ഇ, മലേഷ്യ, വിയറ്റ്നാം, ഉഗാണ്ട തുടങ്ങിയ പതിനാല് രാജ്യങ്ങളിൽനിന്നുള്ള കൊതിയൂറും മാങ്ങകളും ഇവിടെ വിൽപനക്കായി എത്തിച്ചിട്ടുണ്ട്. കൂടാതെ മാമ്പഴം കൊണ്ടുള്ള കേക്ക്, സ്വിസ് റോൾ, ഡോണറ്റ്, മുഫിൻസ്, ബർഫി, മീൻ കറി, പുഡ്ഡിങ്, സുഷി, പുലാവ്, സലാഡ്, ഐസ്ക്രീം തുടങ്ങി മാമ്പഴം കൊണ്ടുള്ള നിരവധി ഭക്ഷ്യ ഉൽപന്നങ്ങളാണ് മേയ് ഒമ്പത് മുതൽ 19 വരെ നടക്കുന്ന ഈ മാമ്പഴോത്സവത്തിൽ മിതമായ നിരക്കിൽ വിൽപനക്കായി എത്തിച്ചിരിക്കുന്നത്.
അബൂദബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സുൽത്താൻ റാശിദ് അൽ സാബി (ഹെഡ് ഓഫ് ഫെസിലിറ്റീസ് ആൻഡ് ഇവെന്റ്സ് സെക്ഷൻ - കമ്യൂണിറ്റി സർവിസസ് ആൻഡ് ഹാപ്പിനെസ്സ് ഡിപ്പാർട്ട്മെന്റ് അബൂദബി മുനിസിപ്പാലിറ്റി) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർ ടി.പി. അബൂബക്കറും മറ്റു മാനേജ്മന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.