ആ​സ്റ്റ​ര്‍ ഫാ​ര്‍മ​സി സൗ​ദി അ​റേ​ബ്യ​യി​ല്‍ തു​റ​ക്കു​ന്ന​തി​ന്‍റെ ക​രാ​ർ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷ മൂ​പ്പ​നും അ​ല്‍ ഹൊ​കൈ​ര്‍ ഹോ​ള്‍ഡി​ങ് ഗ്രൂ​പ് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ മി​ഷാ​ല്‍ അ​ല്‍ഹൊ​കൈ​റും ഒ​പ്പു​വെ​ക്കു​ന്നു.

ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ സ​മീ​പം

ആസ്റ്റര്‍ ഫാര്‍മസികള്‍ ഇനി സൗദി അറേബ്യയിലും

റിയാദ്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്‍റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി സൗദി അറേബ്യയില്‍ ഫാര്‍മസികള്‍ തുറക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 250ലധികം സ്റ്റോറുകളാണ് തുറക്കാൻ ലക്ഷ്യമിടുന്നത്. പോഷകാഹാരം, ശിശു സംരക്ഷണം, ചര്‍മസംരക്ഷണം, ഹോം ഹെല്‍ത്ത് കെയര്‍ തുടങ്ങിയ ശ്രേണികളിലൂടനീളം ഫാര്‍മസ്യൂട്ടിക്കല്‍, വെല്‍നസ് ഉല്‍പന്നങ്ങളുടെ വിതരണം വ്യാപിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

ആദ്യഘട്ടത്തിൽ രാജ്യ തലസ്ഥാനമായ റിയാദില്‍ തുടങ്ങി സൗദിയിലെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുന്ന രീതിയിലാണ് പദ്ധതി. രണ്ടാം ഘട്ടത്തില്‍ സൗദി വിഷന്‍ 2030നെ പിന്തുണയ്ക്കുന്നതിന് ഫാര്‍മസ്യൂട്ടിക്കല്‍ നിർമാണസംവിധാനങ്ങള്‍ സ്ഥാപിക്കാനും ആസ്റ്റര്‍ ലക്ഷ്യമിടുന്നു.ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന് കീഴില്‍ നിലവില്‍ ഇന്ത്യയിലും ജി.സി.സിയിലും ജോർഡനിലുമായി 446 ഫാര്‍മസികളാണ് പ്രവര്‍ത്തിക്കുന്നത്.

2016ല്‍ റിയാദിലെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിലൂടെയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. സൗദിയിലെ വളര്‍ന്നുവരുന്ന വലിയ വിപണി ലക്ഷ്യമിട്ട് അല്‍ ഹൊകൈര്‍ ഹോള്‍ഡിങ് ഗ്രൂപ്പുമായി സഹകരിച്ച് റീട്ടെയില്‍ ഫാര്‍മസികള്‍ സ്ഥാപിക്കാന്‍ കരാറിലേര്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

Tags:    
News Summary - Aster Pharmacies now in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.