പബ്​ജിയെ തിരിച്ചുകൊണ്ടുവരാൻ എയർടെൽ; പബ്​ജി കോർപ്പറേഷനുമായി ചർച്ച നടത്തിയെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: റിലയൻസ്​ ജിയോയുമായുള്ള പബ്​ജി കോർപ്പറേഷ​െൻറ ചർച്ചകൾ പരാജയപ്പെട്ടതിന്​ പിന്നാലെ ഭാരതി എയർടെൽ, പബ്​ജി മൊബൈൽ ഇന്ത്യയിലേക്ക്​ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചതായി റിപ്പോർട്ട്​. എയർടെലും പബ്​ജി കോർപ്പറേഷനും തമ്മിൽ പബ്​ജി മൊബൈലി​െൻറ രാജ്യത്തെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നതായി എൻട്രാക്കർ എന്ന സൈറ്റാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

തങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക്​ എങ്ങനെയെങ്കിലും തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ്​ പബ്​ജി. എന്നാൽ, ചർച്ചകളുമായി ബന്ധപ്പെട്ട്​ എയർടെലോ പബ്​ജി​ കോർപ്പറേഷനോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈകാതെ തന്നെ ഇതുമായി ​ബന്ധപ്പെട്ടുള്ള സ്ഥിരീകരണം വന്നേക്കുമെന്നും സൂചനയുണ്ട്​.

ഇന്ത്യയിൽ കഴിഞ്ഞ മാസം പബ്​ജി നിരോധിച്ചതിന്​ പിന്നാലെ ഗെയിമി​െൻറ ഡൗൺലോഡ്​ ഗണ്യമായി കുറഞ്ഞതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ആഗസ്​തിൽ 14.6 മില്യൺ ഡൗൺലോഡുണ്ടായിരുന്ന ഗെയിം സെപ്​തംബറിൽ 10.7 മില്യണായി കുറയുകയായിരുന്നു. എങ്കിലും കമ്പനിയുടെ വരുമാനത്തെ ഇത്​ ബാധിച്ചിട്ടില്ല. ചൈന,യു.എസ്​,ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്​ ദക്ഷിണകൊറിയൻ ഗെയിമിങ്​ കമ്പനിക്ക്​ കൂടുതൽ വരുമാനം.

Tags:    
News Summary - Airtel in Talks With PUBG Corp to Bring Back PUBG Mobile to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.