സാമ്പത്തിക മാന്ദ്യം; എയർ ഇന്ത്യ യൂറോപ്പിലെ അഞ്ച്​ ഓഫിസുകൾ അടക്കുന്നു

ന്യൂഡൽഹി: പൊതുമേഖല സ്​ഥാപനമായ എയർ ഇന്ത്യ യൂറോപ്പിലെ അഞ്ച്​ ഓഫിസുകൾ അടച്ചിടാനൊരുങ്ങുന്നു. കോവിഡ്​ 19നെ തുടർന്ന്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ്​ തീരുമാനം. വിയന്ന, മിലാൻ, മാഡ്രിഡ്​, കോപ്പൻഹേഗൻ, ​സ്​റ്റോക്ക്​ ഹോം എന്നിവിടങ്ങളിലെ ഒാഫിസുകളാണ്​ അടക്കുക.

നേരത്തേ നിരവധി ജീവനക്കാർക്ക്​ ശമ്പളമില്ലാത്ത നിർബന്ധിത അവധി എയർ ഇന്ത്യ നൽകിയിരുന്നു. കൂടാതെ 180 ട്രെയിനി ജീവനക്കാരെ പിരിച്ചുവിടുകയു​ം ചെയ്​തു. സാമ്പത്തിക മാന്ദ്യത്തിൻെറ ഫലമായി ചെലവു ചുരുക്കലിൻെറ ഭാഗമായാണ്​ തീരുമാനം.

കോവിഡിനെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണിൽ രാജ്യത്തെ വ്യോമഗതാഗത മേഖല കനത്ത നഷ്​ടം നേരിട്ടിരുന്നു. യാത്രാവിലക്കിനെ തുടർന്ന്​ യാത്രക്കാരുടെ എണ്ണവും കുത്തനെ കുറഞ്ഞു. ഇതേതുടർന്ന്​ മിക്ക വിമാനകമ്പനികളും ചെലവ്​ ചുരുക്കലിലേക്ക്​ കടന്നിരുന്നു.  

Tags:    
News Summary - Air India shuts Five offices in Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.