ഐഡ ഹോംസെന്റർ മാനേജിങ് ഡയറക്ടർ അരുൺ എസ്. ചന്ദ്രൻ, ലൂക്ക് മാത്യു (ഡയറക്ടർ, ഓപറേഷൻസ്), ടി.എസ്. ഗിരീഷ് (കോഴിക്കോട് ബ്രാഞ്ച് മാനേജർ എന്നിവർ വാർത്താ​സമ്മേളനത്തിൽ 

ഐഡ ഹോംസെന്റർ കോഴിക്കോട് ശാഖ ഉദ്ഘാടനം 28ന്

കോഴിക്കോട്: കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്റീരിയർ ഡിസൈൻ രംഗത്തും അതിന്റെ നിർമ്മിതികളിലും കേരളത്തിലുടനീളവും ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും തങ്ങളുടേതായ മുഖമുദ്ര പതിപ്പിച്ച ഐഡ ഹോംസെന്റർ എക്സ്റ്റീരിയർ ആൻഡ് ഇന്റീരിയറിന്റെ കോഴിക്കോട് ശാഖയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഊട്ടി റോഡിൽ അഡ്രസ്സ് മാളിന് സമീപത്താണ് പു​തിയ ബ്രാഞ്ച് തുറക്കുന്നത്. രാവിലെ 10.30ന് സിനിമാ താരങ്ങളായ വിയാൻ, അഞ്ജു കൃഷ്ണ അശോക് എന്നിവർ ചേർന്ന് നിർവഹിക്കും.

ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നജീബ് മണ്ണേൽ, ടോമി ജോസഫ്, ശ്രീധരൻ നമ്പ്യാർ എന്നിവർ പ​ങ്കെടുക്കും. ഓരോ ഉപഭോക്താവിന്റെയും അഭിരുചിക്കും ബജറ്റിനും അനുസൃതമായി എസ്റ്റിമേറ്റ്, ത്രീഡി ചിത്രങ്ങൾ എന്നിവ തയാറാക്കിയും നിർമ്മിതിക്കാവശ്യമായ വസ്തുക്കൾ ഗുണമേന്മ ഉറപ്പുവരുത്തി വേണ്ട അളവിൽ മാത്രം വാങ്ങിയും സമയബന്ധിതമായി പ്രോജക്ടുകൾ പൂർത്തിയാക്കുമെന്ന് ഐഡ ഹോംസെന്റർ മാനേജിങ് ഡയറക്ടർ അരുൺ എസ്. ചന്ദ്രൻ, ലൂക്ക് മാത്യു (ഡയറക്ടർ, ഓപറേഷൻസ്), ടി.എസ്. ഗിരീഷ് (കോഴിക്കോട് ബ്രാഞ്ച് മാനേജർ എന്നിവർ വാർത്താ​സമ്മേളനത്തിൽ പറഞ്ഞു.  

Tags:    
News Summary - Aida home center calicut branch inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.