പതിറ്റാണ്ടുകളായി മലയാളികളുടെ വിശ്വാസത്തിന്‍റെ പ്രതീകമാണ് അബാദ് ഗ്രൂപ്പ്. 1995ൽ അബാദ് ഗ്രൂപ്പിന്റെ ഭാഗമായി സ്ഥാപിതമായ അബാദ് ബിൽഡേഴ്‌സ് ഭവന നിർമാണ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. സുരക്ഷിതമായ വീട് എല്ലാവരുടെയും സ്വപ്നമാണെന്ന ഉറച്ച ബോധ്യത്തോടെ, വാങ്ങുന്നവരുടെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെയാണ് അബാദ് തങ്ങളുടെ പ്രോജക്ടുകൾ ഒരുക്കുന്നത്.
26 നിലകളിലായി തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന അബാദ് ലക്ഷ്യൂറിയയിൽ 88 അപ്പാർട്ടുമെന്റുകളാണ് ഉളളത്. ഇവയിൽ ഓരോന്നും മികച്ച ഡിസൈനും സമാനതകളില്ലാത്ത സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. എ.സി മൾട്ടിറിക്രിയേഷൻ ഹാൾ, സ്വിമ്മിങ് പൂൾ വിത്ത് കിഡ്‌സ് പൂൾ, എ.സി ഫിറ്റ്‌നസ് സെന്റർ, യോഗ-മെഡിറ്റേഷൻ ഏരിയ, സെൻ ഗാർഡൻ, ഔട്ട്‌ഡോർ ജിം, കിഡ്‌സ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ് റൂം, എൽഡേഴ്‌സ് കോർണർ, സ്റ്റീം ആൻഡ് സോന, റീഡിങ് കോർണർ, മൂന്ന് ഹൈ സ്പീഡ് ഫുള്ളിഓട്ടോമാറ്റിക് ലിഫ്റ്റുകൾ തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തൃക്കാക്കരയിലാണ് അബാദ് ലക്ഷ്യൂറിയ സ്ഥിതി ചെയ്യുന്നത്.
കൊച്ചിയിലെ മികച്ച 2 & 3 BHK പ്രീമിയം ഹോമുകളിൽ ഒന്നാണ് അബാദ് വുഡ്സ് പാർക്ക്. നെട്ടൂരിലാണ് അബാദ് വുഡ്സ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 2811.00 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 63 അപ്പാർട്ടുമെന്റുകൾ ഇവിടെയുണ്ട്. എയർകണ്ടീഷൻ ചെയ്ത ഫിറ്റ്‌നസ് സെന്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഔട്ട്‌ഡോർ ജിം, മെഡിറ്റേഷൻ ഡെക്ക്, ബാർബിക്യൂ & റിക്രിയേഷൻ ഓപ്പൺ ഏരിയ എന്നിവ ഇവിടം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ലേക്‌ഷോർ ആശുപത്രി, ഫോറം മാൾ, കുണ്ടന്നൂർ ജംഗ്ഷൻ, പേട്ട മെട്രോ സ്റ്റേഷൻ, കുമ്പളം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ ഇവിടെ നിന്നും വെറും 20 മിനിറ്റിൽ താഴെ സമയം മാത്രമേയുള്ളു എന്നതും അബാദ് വുഡ്സ് പാർക്കിന്‍റെ പ്രത്യേകതയാണ്.
അബാദ് ഇൻസ്പിറേഷൻസ്
ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലേക്കുള്ള ലിങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന റെഡി ടു ഒക്യുപൈ അൾട്രാ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അബാദ് ഇൻസ്പിറേഷൻസ്. 24 എയർകണ്ടീഷൻഡ് 4 BHK ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ ഉളളത്. സ്വകാര്യതയെ മാനിച്ച് ഒരു ഫ്‌ളോറിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമേ നിർമിച്ചിട്ടുള്ളു.
ഓരോ നിലയിലും എയർകണ്ടീഷൻ ചെയ്ത രണ്ട് 4 BHK അപ്പാർട്ട്‌മെന്റുകൾ ഉള്ള അൾട്രാ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അബാദ് സിഗ്‌നേച്ചർ. അപ്പാർട്ട്‌മെന്റ് ഫ്‌ളോറുകൾ, പാർട്ടി ഹാൾ, ഹെൽത്ത് ക്ലബ്, റൂഫ് ടോപ്പിലെ സ്വിമ്മിങ് പൂൾ തുടങ്ങിയ ഒരു കുടുംബത്തിന് ജീവിതം ആഘോഷിക്കാനാവശ്യമായ എല്ലാ ആഡംബര സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കുണ്ടന്നൂരിൽ നിർമാണം പൂർത്തിയാകുകയാണ്.
അബാദ് മാഗ്‌നിഫിഷ്യന്റ്
കലൂരിൽ സ്‌റ്റേഡിയം ലിങ്ക് റോഡിൽ നിർമാണം പുരോഗമിക്കുന്ന അൾട്രാ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് അബാദ് മാഗ്‌നിഫിഷ്യന്റ്. എയർ കണ്ടീഷൻ സൗകര്യമുള്ള 32 വിശാലമായ 4 BHK അപ്പാർട്ട്‌മെന്റുകളാണ് ഇവിടെ ഉള്ളത്. ഒരു ഫ്‌ളോറിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമാണ്. സ്വിമ്മിങ് പൂൾ വിത്ത് കിഡ്‌സ് പൂൾ, ഫുള്ളി എക്യൂപ്ഡായ ശീതീകരിച്ച ജിം, ഔട്ട്‌ഡോർ ജിം തുടങ്ങി നിരവധി സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കുന്നുണ്ട്. 1.7 കിലോ മീറ്റർ മാത്രമാണ് അബാദ് മാഗ്‌നിഫിഷ്യന്റിൽ നിന്നും ജെ.എൻ.എൽ സ്‌റ്റേഡിയം മെട്രോസ്‌റ്റേഷനിലേക്കുള്ള ദൂരം.
നെട്ടൂരുള്ള നിർമാണം പാർത്തിയാകുന്ന പ്രോജക്ടാണ് അബാദ് സൺറൈസ് പാർക്ക്. 10 നിലകളിൽ ഈ പാർപ്പിട സമുച്ചയത്തിന്‍റെ രൂപകൽപന. 3 & 4 BHKയും ഉൾപ്പെടുന്ന 45 ഭവനങ്ങളാണ് ഇവിടുള്ളത്. തിരുവല്ലയിലുള്ള റെറ അപ്രൂവ്ഡ് റെഡി ടു ഒക്യൂപൈ പ്രോജക്ടാണ് അബാദ് ഇൻഫ്ര പിനാക്കിൾ. ആധുനിക സൗകര്യങ്ങളോടുകൂടിയ 36 വിശാലമായ 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇവിടെ ഉള്ളത്.
3000ത്തിലധികം സംതൃപ്തരായ കുടുംബങ്ങളാണ് അബാദിന്‍റെ വിശ്വാസ്യതയുടെ തെളിവ്. അബാദ് ബിൽഡേഴ്‌സിനൊപ്പം നിങ്ങളുടെ സ്വപ്നവീട് ഏറ്റവും എളുപ്പത്തിൽ സ്വന്തമാക്കാം. ലളിതവും സൂക്ഷ്മവുമായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകി അബാദ് ബിൽഡേഴ്‌സ് എന്നും നിങ്ങളുടെ സ്വപ്ന ഭവനത്തിന് കരുത്താകുകയാണ്.
For Enquires
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.