3500 കോടിയുടെ നിക്ഷേപ പദ്ധതി: കിറ്റെക്സിന് തമിഴ്നാട് സർക്കാറി​െൻറ ക്ഷണം

കിഴക്കമ്പലം: 35,000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതി കേരളത്തില്‍ ഉപേക്ഷിക്കുന്നതായി കിറ്റെക്സ് ഗ്രൂപ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ കിറ്റെക്സ് മാനേജ്മെൻറിന് ഔദ്യോഗികമായി ക്ഷണക്കത്ത് നല്‍കിയതായി കി​െറ്റക്‌സ് എം.ഡി സാബു എം. ജേക്കബ് പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യവസായം തുടങ്ങാന്‍ ഒട്ടനവധി ആനുകൂല്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്​റ്റാമ്പ്​ ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് അഞ്ചുശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി, ബൗദ്ധിക സ്വത്തവകാശ ​െചലവുകള്‍ക്ക് 50 ശതമാനം സബ്സിഡി, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 6000 രൂപയും സാമ്പത്തിക സഹായം, ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകള്‍ക്ക് 50 ശതമാനം സബ്സിഡി, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാന ജി.എസ്.ടി ഇളവ്, 10 വര്‍ഷം വരെ തൊഴിലാളി ശമ്പളത്തി​െൻറ 20 ശതമാനം സര്‍ക്കാര്‍ നല്‍കും.

ഈ വാഗ്ദാനങ്ങള്‍ക്കുപുറ​െമ കൂടുതലായുള്ള ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിഗണിക്കാമെന്നും തമിഴ്നാട് വ്യവസായ മന്ത്രിക്കുവേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡൻറ്​ (ഗൈഡന്‍സ് തമിഴ്നാട്) ഗൗരവ് ദാഗ കിറ്റെക്സ് എം.ഡി സാബു ജേക്കബിന് അയച്ച ക്ഷണക്കത്തില്‍ പറയുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 3500 crore investment project: Government of Tamil Nadu invites Kitex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.