നാല് ശതമാനം ഡിവിഡന്‍റ് പ്രഖ്യാപിച്ച് എ.ഐ.സി.എൽ

കോഴിക്കോട്: നാല് ശതമാനം ഡിവിഡന്‍റ് പ്രഖ്യാപിച്ച് ഇസ് ലാമിക ധനകാര്യ സ്ഥാപനമായ അൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്‍റ്സ് ആൻഡ് ക്രെഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എൽ). 2019-20 സാമ്പത്തിക വർഷത്തെ വാർഷിക ജനറൽ ബോഡിയിലാണ് എ.ഐ.സി.എൽ ഡിവിഡന്‍റ് പ്രഖ്യാപനം നടത്തിയത്. ഇസ് ലാമിക ധനകാര്യ രംഗത്ത് 20 വർഷം പൂർത്തിയാക്കിയ സ്ഥാപനം, കോറോണയുടെ പ്രതിസന്ധിക്കിടയിലും ഡിവിഡന്‍റ് വിതരണം ചെയ്യാൻ സാധിച്ചത് ഏറെ ആഹ്ലാദകരമാണെന്ന് ചെയർമാൻ ടി. ആരിഫലി അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

യോഗത്തിൽ എ.ഐ.സി.എൽ മാനേജിങ് ഡയറക്ടർ ഡോ. പി.സി. അൻവർ സ്വാഗതം പറഞ്ഞു. ജനറൽ മാനേജർ ഹാരിസ് ഒ.കെ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ പി.എം. സാലിഹ് സമാപന പ്രഭാഷണം നടത്തി. കമ്പനി സെക്രട്ടറി അമൃത പ്രമേയങ്ങൾ അവതരിപ്പിച്ച യോഗത്തിൽ ഒാപറേഷൻസ് മാനേജർ ഹബീബ് റഹ്മാൻ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.