സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ തൃശൂർ ടീമിന് മോഹൻലാൽ ട്രോഫി നൽകുന്നു. സമീപം മന്ത്രി വി. ശിവൻകുട്ടി, വി.ഡി. സതീശൻ
തൃശൂർ: അടുത്ത വർഷത്തെ കലോത്സവത്തിന് പുതിയ മാനുവലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പുതിയ ഇനങ്ങളുമുണ്ടാകും. കലോത്സവ വേദി പിന്നീടാണ് പ്രഖ്യാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
2021ൽ വിദ്യാഭ്യാസ മന്ത്രിയായ ശേഷം വിപ്ലവകരമായ മാറ്റങ്ങൾ കലോത്സവത്തിൽ കൊണ്ടുവരാൻ സാധിച്ചു. ഗോത്രകലകളെ രണ്ട് വർഷം മുമ്പ് െകാല്ലത്ത് പ്രദർശന ഇനമായും കഴിഞ്ഞ വർഷം മുതൽ മത്സര ഇനമായും ഉൾക്കൊണ്ടു. ഈ കലാരൂപങ്ങൾ കാണുന്നതിന് തൃശൂരിൽ വലിയ ജനക്കൂട്ടമായിരുന്നുവെന്നത് സ്വീകാര്യതയുടെ തെളിവാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമേ അടുത്ത വർഷത്തെ കലോത്സവ വേദി പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.