ബ​ലേ​രി ഗ്രോ​ബാ​ഗി​ലെ നെ​ല്ലു​ക​ൾ​ക്കി​ട​യി​ൽ

ഒ​രു തു​ണ്ട് നെ​ൽ​പാ​ടം പോ​ലും സ്വ​ന്ത​മാ​യി​ല്ലാ​തെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ നെ​ൽ​വി​ത്തു​ക​ളും വി​ള​യി​ച്ച് സം​ര​ക്ഷി​ച്ച കാ​ർ​ഷി​ക വി​സ്മ​യ​ത്തി​ന്റെ പേ​രാ​ണ് സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി. 2024ലെ ​പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ​ത്മ​ശ്രീ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​പ്പോ​ൾ ഈ ​വി​സ്മ​യം ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ന് ഒ​രു പാ​ഠ​പു​സ്ത​ക​മാ​കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ൽ, ആ ​വി​സ്മ​യം കേ​ര​ള അ​തി​ർ​ത്തി​യി​ലെ മ​ല​യോ​ര ഗ്രാ​മ​മാ​യ ബെ​ള്ളൂ​ർ കി​ന്നിം​ഗാ​റി​ലെ 30 ച​തു​ര​ശ്ര അ​ടി ‘കു​ടു​സ്സു​മു​റി’​യി​ൽ മു​ള​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന വി​ത്തു​ക​ൾ മാ​ത്ര​മാ​കു​ന്നു. പൊ​തു​സ​മൂ​ഹ​മോ ഭ​ര​ണ​കൂ​ട​മോ കൃ​ഷി​വ​കു​പ്പോ ഒ​ന്നും ഈ ​പാ​വം ക​ർ​ഷ​ക​ന്റെ ജീ​വി​ത​പാ​ഠ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഈ ​കേ​ര​ള ക​ർ​ഷ​ക​നെ പ​ത്മ​ശ്രീ​ക്ക് ക​ണ്ടെ​ത്തി​യ​തു​പോ​ലും ക​ർ​ണാ​ട​ക കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് എ​ന്ന​റി​യു​മ്പോ​ൾ കാ​ർ​ഷി​ക ബ​ഹു​മ​തി​ക​ൾ​ക്ക് ന​മ്മ​ൾ ന​ൽ​കു​ന്ന പ്രാ​ധാ​ന്യം ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു.

No race can prosper

till it learns that there is

as much dignity in tilling

a field as in writing

a poem’

•Booker T Washington

സ​ർ​കോ​ട് ജി​ല്ല​യി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ കു​റ​ഞ്ഞ ഗ്രാ​മ പ​ഞ്ചാ​യ​ത്താ​ണ് ക​ർ​ണാ​ട​ക​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ബെ​ള്ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. മ​ല​യോ​ര മേ​ഖ​ല​യാ​ണ്. ക​ശു​വ​ണ്ടി​യും ക​വു​ങ്ങു​മാ​ണ് പ്ര​ധാ​ന കൃ​ഷി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പൂ​ർ​വം നെ​ൽ​കൃ​ഷി​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ജ​ന്മി​മാ​രു​ടെ വീ​ടു​ക​ളി​ൽ വീ​ട്ടു​വേ​ല​യും കൃ​ഷി​യും ചെ​യ്ത് ജീ​വി​ച്ചു​പോ​ന്നി​രു​ന്ന കു​ടും​ബ​മാ​യി​രു​ന്നു സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി​യു​ടേ​ത്. കു​ഞ്ഞി​രാ​മ മ​ണി​യാ​ണി​യു​ടെ​യും ജാ​ന​കി​യു​ടെ​യും മൂ​ന്ന് ആ​ൺ​മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി. കൂ​ലി​പ്പ​ണി​ക്കാ​ര​നും ക​ശു​വ​ണ്ടി ക​ർ​ഷ​ക​നു​മാ​യ കു​ഞ്ഞി​രാ​മ മ​ണി​യാ​ണി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു​തു​ണ്ട് വ​യ​ൽ​പോ​ലു​മി​ല്ലാ​യി​രു​ന്നു. സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി പ​റ​യു​ന്നു...

‘പ​ണി​യെ​ടു​ത്ത് കി​ട്ടു​ന്ന നെ​ല്ലാ​ണ് ബീ​ട്ടി​ലെ ചോ​റ്. ജീ​വി​ക്കാ​ൻ കൊ​ര​ട്ട പ​റ​ക്കാ​ൻ പോ​കും, കൂ​ലി​പ്പ​ണി​യെ​ടു​ക്കും. ബ​ലി​യ ക​ർ​ഷ​ക​രു​ടെ വീ​ട്ടി​ലാ​ണ് പ​ണി​യെ​ടു​ക്കു​ന്ന​ത്. ജ​ന്മി​യു​ടെ ബീ​ട്ടി​ല് മ​ല​യാ​ളം ക​ന്ന​ട, ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ളും വീ​ക്കി​ലി​യും വ​രും. ഞാ​ൻ 10ാം ക്ലാ​സ് ക​യി​ഞ്ഞെ​പി​ന്നെ ഉ​സ്കൂ​ളി​ല് പോ​യി​റ്റ. പ​ണി​ക്ക് പോ​യ ബീ​ട്ടി​ലെ പ​ത്ര​ങ്ങ​ൾ ബാ​യി​ച്ചാ​ണ് ബാ​ക്കി പ​ഠി​പ്പ്. 30 വ​ർ​ഷം ക​ഴി​ഞ്ഞ ശേ​ഷം സാ​ക്ഷ​ര​ത മി​ഷ​ന്റെ തു​ല്യ​ത പ​രീ​ക്ഷ​യി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തി പാ​സാ​യി. സം​സാ​രി​ക്കാ​ൻ ക​ന്ന​ട, തു​ളു, മ​ല​യാ​ളം വ​ശ​മു​ണ്ട്.

വി​ത്ത് ക​ണ്ട കാ​ലം

സ്കൂ​ളി​ലും പി​ന്നെ പ​ണി​ക്കും പോ​യ​ത് നെ​ല്ല് പാ​ട​ത്തി​ന്റെ വ​ര​മ്പ​ത്തു​കൂ​ടി​യാ​ണ്. ര​ണ്ടു ക​ര​ക്കും രാ​ജ​ക​യ​മ്മ വി​രി​ഞ്ഞി​ട്ടു​ണ്ടാ​കും. ന​ല്ല ര​സ​മാ​ണ് കാ​ണാ​ൻ. അ​ത് തൊ​ട്ടു​നോ​ക്കും. അ​ങ്ങ​നെ നെ​ന്മ​ണി​യോ​ട് ന​ല്ല ഇ​ഷ്ട​മാ​യി. പ​ത്ര​ത്തി​ൽ കൃ​ഷി​യെ കു​റി​ച്ച പ്ര​ത്യേ​കം കോ​ളം ഉ​ണ്ടാ​കും. അ​ത് ന​ന്നാ​യി വാ​യി​ക്കും. അ​ങ്ങ​നെ​യാ​ണ് ഉ​ഡു​പ്പി​യി​ലെ ഗാ​ന്ധി​യ​ൻ ചീ​ർ​കാ​ടി രാ​മ​ച​ന്ദ്ര​റാ​വു​വി​നെ പ​റ്റി കേ​ട്ട​ത്. ചെ​റി​യ നി​ല​ത്ത് നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന ചീ​ർ​ക്കാ​ടി രാ​മ​ച​ന്ദ്ര റാ​വു എ​ല്ലാം വീ​ട്ടി​ൽ വി​ള​യി​ച്ച് ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നു. സ്വ​ന്തം വ​സ്ത്രം വ​രെ അ​ദ്ദേ​ഹം നെ​യ്തെ​ടു​ത്തു. വേ​ണ്ടി​വ​ന്നാ​ൽ ഉ​പ്പും കു​റു​ക്കും എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചീ​ർ​ക്കാ​ടി​ക്ക് സ​ത്യ​നാ​രാ​യ​ണ ഒ​രു ക​ത്ത് എ​ഴു​തി. വി​ത്തു​ക​ളോ​ടു​ള്ള ക​മ്പം സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി​യും അ​ങ്ങ​നെ മു​ള​പൊ​ട്ടാ​ൻ തു​ട​ങ്ങി. ക​ത്തി​ൽ അ​ദ്ദേ​ഹം നൂ​റ് ഗ്രാം ​വി​ത്ത് ചോ​ദി​ച്ചു. അ​തി​നു​ള്ള ചീ​ർ​ക്കാ​ടി​യു​ടെ മ​റു​പ​ടി​യി​ൽ ത​നി​ക്ക് വ​യ​സ്സാ​യി എ​ന്നും ആ​രെ​ങ്കി​ലും ഈ ​മാ​ർ​ഗം പി​ന്തു​ട​ര​ണം എ​ന്ന​ത് ത​ന്റെ ആ​ഗ്ര​ഹ​മാ​ണെ​ന്നും ഉ​ണ്ടാ​യി​രു​ന്നു. വി​ത്തു​ണ്ടാ​കാ​ൻ സ്വ​ന്ത​മാ​യി നി​ലം​വേ​ണ്ട എ​ന്ന് ഉ​പ​ദേ​ശ​വും ന​ൽ​കി. ഈ ​ഉ​പ​ദേ​ശം ബ​ലേ​രി​ക്ക് വ​ള​മാ​യി. അ​ദ്ദേ​ഹം വീ​ണ്ടും പ​ത്ര​പം​ക്തി​ക​ളി​ൽ സാ​ധാ​ര​ണ കൃ​ഷി​ക്കാ​രെ തേ​ടി​യി​റ​ങ്ങി. പ​ണ​വും ഭൂ​മി​യും ഇ​ല്ലാ​തെ കൃ​ഷി​യെ പ്ര​ണ​യി​ക്കു​ന്ന ക​ർ​ഷ​ക​രാ​യി​രു​ന്നു ബ​ലേ​രി​യു​ടെ ഉ​ന്നം.

തു​ട​ക്കം, 15 വി​ത്തു​ക​ൾ

ബെ​ൽ​ത്ത​ങ്ങാ​ടി​യി​ലെ ദേ​വ​രാ​യ​രി​ൽ​നി​ന്ന് 15 വി​ത്തു​ക​ൾ പോ​സ്റ്റു​വ​ഴി എ​ത്തി​ച്ചു. ഇ​വ ഗ്രോ​ബാ​ഗു​ക​ളും ക​ട​ലാ​സ് ഗ്ലാ​സു​ക​ളി​ലും​ന​ട്ട് മു​ള​പ്പി​ച്ച് പെ​രു​ക്കി. വി​ത്തു​ക​ൾ തേ​ടി​യു​ള്ള യാ​ത്ര തു​ട​ർ​ന്നു. ക​ർ​ണാ​ട​ക​യി​ലെ കാ​ർ​ഷി​ക കോ​ള​ജു​ക​ൾ, ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, കേ​ര​ള​ത്തി​ൽ പ​ട്ടാ​മ്പി നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്രം, തൃ​ശൂ​ർ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, സി.​പി.​സി.​ആ​ർ.​ഐ എ​ന്നു​വേ​ണ്ട പു​ൽ​നാ​മ്പു​ക​ളെ കി​ളി​ർ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും ക​ർ​ഷ​ക​രെ​യും ബ​ലേ​രി തേ​ടി​ച്ചെ​ന്നു. രാ​പ​ക​ൽ ഭേ​ദ​മ​​ന്യേ സ​ഞ്ച​രി​ച്ചു. ലോ​ക​ത്തിെ​ല ശ്ര​ദ്ധേ​യ​മാ​യ ഡ​ൽ​ഹി​യി​ലെ സീ​ഡ് ബാ​ങ്കി​ൽ​നി​ന്നു​വ​രെ വി​ത്തു​ക​ൾ കൈ​പ്പ​റ്റി. ഡ​ൽ​ഹി സീ​ഡ് ബാ​ങ്കി​ലെ വി​ത്ത് നൂ​റു​വ​ർ​ഷം ക​ഴി​ഞ്ഞാ​ലും മു​ള​ക്കും. അ​ങ്ങ​നെ​യാ​ണ് അ​തി​ന്റെ സം​ര​ക്ഷ​ണ രീ​തി. മൈ​സൂ​രു, മാ​ണ്ഡ്യ, ശി​വ​മൊ​ഗ്ഗ എ​ന്നി​വി​ട​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ച് കൃ​ഷി​ക്കാ​രു​ടെ വി​ലാ​സ​ങ്ങ​ൾ തേ​ടി​യ​ല​ഞ്ഞു.

ബ​ലേ​രി​യു​ടെ വി​ത്തു​ശേ​ഖ​ര​ത്തി​നാ​യു​ള്ള പ്ര​യാ​ണ​ങ്ങ​ൾ​ക്ക് ഏ​റെ​യും പി​ന്തു​ണ ക​ർ​ണാ​ട​ക കൃ​ഷി​വ​കു​പ്പി​ലെ​യും അ​വി​ടെ​യു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ലും സ്വ​ന്തം ജി​ല്ല​യി​ൽ പോ​ലും അ​റി​യു​ന്ന​വ​ർ വി​ര​ള​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ട് കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഗ​വേ​ഷ​ക​രി​ലും തൃ​ശൂ​ർ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബ​ലേ​രി സു​പ​രി​ചി​ത​നാ​യി. കി​ന്നിം​ഗാ​റി​ലെ ആ​സ്ബ​സ്റ്റോ​സ് പ​തി​ച്ച വീ​ടി​നു ചു​റ്റും അ​യ​ൽ​വീ​ടു​ക​ൾ പോ​ലു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​യ​ൽ​ക്കാ​രു​മ​റി​ഞ്ഞി​ല്ല. ആ​കാ​ശ​വാ​ണി വ​ഴി​യും ക​ർ​ണാ​ട​ക പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​ഭ​വ​ങ്ങ​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും സ്വ​ദേ​ശ​ത്ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.

650 ഇ​ന​ങ്ങ​ളി​ലേ​ക്ക്

വേ​ദ​കാ​ല​ത്ത് നാ​ലു​ല​ക്ഷം നെ​ൽ​വി​ത്തു​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് പ​റ​യു​ന്നു​ണ്ട്. കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്ന​ത് ഇ​പ്പോ​ൾ 22000 വി​ത്തു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് എ​ന്നാ​ണ്. എ​ന്റെ ക​യ്മ 650 വി​ത്തു​ക​ളു​ണ്ട് എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്ക് അ​ത്ഭു​ത​മാ​യി. ഇ​തി​നെ​ല്ലാം അ​വാ​ർ​ഡും പ​ണ​വു​മു​ണ്ട് എ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞു. ഞാ​ൻ അ​പ്പോ​ഴാ​ണ് എ​ന്റെ പ്ര​വൃ​ത്തി​യു​ടെ വി​ല മ​ന​സ്സി​ലാ​ക്കി​യ​ത്. ഞാ​ൻ വി​ത്ത് വാ​ങ്ങാ​ൻ പൈ​സ കൊ​ടു​ത്ത​ത​ല്ലാ​തെ ഒ​രു ഉ​റു​പ്യ പോ​ലും വി​ത്ത് കൊ​ടു​ത്ത​തി​ന് മേ​ടി​ച്ചി​ട്ടി​ല്ല. ഡ​ൽ​ഹി, യു.​പി, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്ര എ​ന്നി​ങ്ങ​നെ എ​ല്ലാ​വി​ട​ത്തേ​ക്കും വി​ത്ത് കൊ​ടു​ത്തി​ട്ടു​ണ്ട് -ബ​ലേ​രി പ​റ​യു​ന്നു.

സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി​യു​ടെ വി​ത്തു​ക​ളി​ൽ 196 പ​ര​മ്പ​രാ​ഗ​ത ക​ർ​ണാ​ട​ക നെ​ൽ​വി​ത്തി​ന​ങ്ങ​ളാ​യി​രു​ന്നു. 127 കേ​ര​ള​ത്തി​ന്റെ, 45 പ​ശ്ചി​മ ബം​ഗാ​ൾ, ഏ​ഴ് ത​മി​ഴ്നാ​ട്, ഒ​മ്പ​ത് മ​ഹാ​രാ​ഷ്ട്ര, ആ​റ് അ​സം, അ​ഞ്ച് മ​ണി​പ്പൂ​ർ, നാ​ല് ഗു​ജ​റാ​ത്ത്, മൂ​ന്ന് ഝാ​ർ​ഖ​ണ്ഡ്, ര​ണ്ട് ആ​ന്ധ്ര​പ്ര​ദേ​ശ്, താ​യ്‍ല​ൻ​ഡ്, ഒ​ഡി​ഷ, യു.​പി, ഛത്തി​സ്ഗ​ഢ്, ഡ​ൽ​ഹി, മ​ധ്യ​പ്ര​ദേ​ശ്, മ​ലേ​ഷ്യ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്നു​വീ​തം. ഇ​വ​ക്കു​പു​റ​മെ വാ​ഴ 25, ച​ക്ക 25, കു​രു​മു​ള​ക് പ​ത്തോ​ളം ഇ​ന​ങ്ങ​ളു​ണ്ട്. മ​രു​ന്നി​നു​ള്ള മ​ഞ്ഞ​ൾ ഇ​ന​ങ്ങ​ൾ പ​ല​യി​ന​മു​ണ്ട്. മം​ഗ​ളൂ​രു കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള അ​ടു​പ്പം 2021ലെ ​പ്ലാ​ന്റ് ജീ​നോം​സേ​വ​ർ അ​വാ​ർ​ഡി​ലെ​ത്തി​ച്ചി​രു​ന്നു.

കാ​ർ​ഷി​ക പാ​ര​മ്പ​ര്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു​ള്ള പ​ര​മോ​ന്ന​ത കാ​ർ​ഷി​ക ബ​ഹു​മ​തി​യാ​ണ് ജീ​നോം​സേ​വ​ർ അ​വാ​ർ​ഡ്. ബ​ലേ​രി​യു​ടെ വി​ത്ത് പ്ര​ണ​യ​ത്തെ ഏ​റെ ശ്ര​ദ്ധ​യോ​ടെ ക​ണ്ട കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​രാ​ജി ന​മ്പൂ​തി​രി​യാ​ണ് സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി​യു​ടെ ജീ​വി​ത​പാ​ഠ​ങ്ങ​ൾ​ക്ക് ആ​ദ്യ​മാ​യി ആ​മു​ഖ​മെ​ഴു​തു​ന്ന​ത്. ഒ​രു​രേ​ഖ​യു​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വ​ർ രേ​ഖ​യു​ണ്ടാ​ക്കി. ഐ.​പി.​ആ​ർ സെ​ല്ലി​ൽ അം​ഗ​മാ​യി​രു​ന്ന ഡോ. ​സി.​ആ​ർ. എ​ൽ​സി മു​ഖേ​ന ഈ ​ഡോ​ക്യു​മെ​ന്റു​ക​ൾ പ​ര​മോ​ന്ന​ത കാ​ർ​ഷി​ക പു​ര​സ്കാ​ര​മാ​യ ജീ​നോം സേ​വ​റി​ന് അ​യ​ച്ചു​കൊ​ടു​ത്തു.

‘ജീ​നോം പു​ര​സ്കാ​രം ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം വ​ന്നു. ഞാ​ൻ ജ​ന​ങ്ങ​ൾ​ക്കും വ​രു​ന്ന ത​ല​മു​റ​ക്കും വേ​ണ്ടി എ​ന്തോ​ക്കെ​യോ ചെ​യ്യു​ന്നു​വെ​ന്ന് തോ​ന്നി. പ​ക്ഷേ, അ​തൊ​ന്നും ആ​രും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല എ​ന്ന സ​ങ്ക​ടം ഉ​ള്ളി​ലു​ണ്ട്. അ​വ​ർ അ​തി​നെ കു​റി​ച്ച് അ​റി​യാ​ത്ത​തു​കൊ​ണ്ടാ​ണ്. അ​തി​ന് ഞാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് എ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. അ​വാ​ർ​ഡ് കി​ട്ടി​യ​പ്പോ​ൾ കാ​സ​ർ​കോ​ട് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു’-​ബ​ലേ​രി പ​റ​യു​ന്നു.

അ​ന്ന​ത്തി​ന്റെ വി​ത്തു​സം​ര​ക്ഷ​ക​ൻ

ജി​ല്ല​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യാ​ണ് ബെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത്. ഏ​താ​ണ്ട് മ​നു​ഷ്യ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം കൃ​ഷി​യാ​ണ്. എ​ന്നാ​ൽ, നൂ​റ്റാ​ണ്ടു​ക​ൾ​ക്ക​പ്പു​റ​ത്തെ മ​നു​ഷ്യ​ർ​ക്കു​പോ​ലും ഉ​ണ്ണാ​നു​ള്ള അ​ന്ന​ത്തി​ന്റെ വി​ത്തു​സം​ര​ക്ഷ​ക​ൻ ത​ങ്ങ​ളു​ടെ നാ​ട്ടി​ലാ​ണ് എ​ന്ന ബോ​ധം അ​വി​ടെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വാ​ർ​ഡ് കി​ട്ടി​യ ആ​ൾ എ​ന്ന​തി​ന​പ്പു​റം പ്രാ​ധാ​ന്യം ആ​രും ക​ണ്ടി​ല്ല, ചി​ല​രു​ടെ ആ​ദ​ര​വ് ല​ഭി​ച്ചു എ​ന്ന​തി​ന​പ്പു​റം. ഈ ​പ​ച്ച​മ​നു​ഷ്യ​നെ മ​ന​സ്സി​ലാ​ക്കാ​ൻ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി കേ​ര​ള​ക്കാ​ര​നാ​ണെ​ങ്കി​ലും പ​ത്മ​ശ്രീ​യി​ലേ​ക്ക് പാ​ദ​മൂ​ന്നു​ന്ന​ത് ക​ർ​ണാ​ട​ക വ​ഴി​യാ​ണ്. ക​ർ​ണാ​ട​ക കൃ​ഷി​വി​ജ്ഞാ​ൻ കേ​ന്ദ്ര വ​ഴി​യാ​ണ് പ​ത്മ​ശ്രീ​ക്ക് നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​ന്ന​ത്. വി​ത്ത് അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് സ​ത്യ​നാ​രാ​യ​ണ ബെ​ള്ളാ​രെ​യി​ലെ ക​ർ​ഷ​ക​നാ​യ ഗ​ണേ​ഷ് ഭ​ട്ടി​ന്റെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. അ​വി​ടെ വെ​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കാ​ൻ ഗ​ണേ​ഷ് ഭ​ട്ട് മം​ഗ​ളൂ​രു കൃ​ഷി​വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ.​മ​ല്ലി​കാ​ർ​ജു​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. മ​ല്ലി​കാ​ർ​ജു​ന ഷി​മോ​ഗ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​ഉ​ല്ലാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​ത്തു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. സ​ത്യ​നാ​രാ​യ​ണ​യു​ടെ പ​രി​ശ്ര​മ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യ ഡോ. ​ഉ​ല്ലാ​സ് സ​ത്യ​നാ​രാ​യ​ണ​ക്ക് വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​ൻ മ​ല്ലി​കാ​ർ​ജു​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്റെ വി​ത്ത് ശേ​ഖ​ര​ത്തെ കു​റി​ച്ച് സ​ത്യ​നാ​രാ​യ​ണ​യോ​ട് ചോ​ദി​ച്ച ഉ​ല്ലാ​സ് അ​തി​ൽ അ​ത്ഭു​തം കൂ​റു​ന്നു.

‘എ​ന്റെ പ​രി​ശ്ര​മ​ങ്ങ​ളെ പു​റം​ലോ​ക​ത്ത് എ​ത്തി​ച്ച​ത് ഡോ. ​ഉ​ല്ലാ​സാ​ണ്. ക​ർ​ണാ​ട​ക​ത്തി​ൽ ഡെ​ക്കാ​ൺ ഹെ​റാ​ൾ​ഡി​ലും പ്ര​ജാ​വാ​ണി​യി​ലും ത​ന്നെ കു​റി​ച്ച് ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യ​താ​യി​രു​ന്നു അ​ത്. അ​തു​വ​രെ ആ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. പ​ട്ടാ​മ്പി നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ. ​മൂ​സ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യ ശ്രീ ​പ​ദ്രെ എ​ന്നി​വ​രും ഏ​റെ പി​ന്തു​ണ ന​ൽ​കി. മ​ല്ലി​കാ​ർ​ജു​ന​യോ​ട് പ​ത്മ​ശ്രീ​ക്ക് നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഡോ. ​ഉ​ല്ലാ​സാ​ണ്’-​ബ​ലേ​രി പ​റ​യു​ന്നു. തു​ട​ർ​ന്ന് സ​ത്യ​നാ​രാ​യ​ണ​യു​ടെ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ളും മ​ല്ലി​കാ​ർ​ജു​ന ഡോ​ക്യു​മെ​ന്റാ​ക്കി. വി​സ്മ​യാ​വ​ഹ​മാ​യ ഈ ​ഡോ​ക്യു​മെ​ന്റ് ക​ർ​ണാ​ട​ക കൃ​ഷി​വ​കു​പ്പി​ന്റെ അ​നു​മ​തി​യോ​ടെ മ​ല്ലി​കാ​ർ​ജു​ന മം​ഗ​ലാ​പു​രം കൃ​ഷി വി​ജ്ഞാ​ൻ​കേ​ന്ദ്ര വ​ഴി പ​ത്മ​ശ്രീ​ക്കാ​യി സ​മ​ർ​പ്പി​ച്ചു. പ​രി​മി​ത​മാ​യ വി​ദ്യാ​ഭ്യാ​സ​വും ലോ​ക​പ​രി​ച​യ​വും മാ​ത്ര​മു​ള്ള ഒ​രു ത​നി നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നോ​ട് ക​ർ​ണാ​ട​ക​യി​ലെ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ടി​ത​മാ​യി സ്വീ​ക​രി​ച്ച ന​ന്മ​യു​ടെ വ​ഴി​യി​ൽ വി​രി​ഞ്ഞ പ​ത്മ​മാ​ണ് സ​ത്യ​നാ​രാ​യ​ണ​യു​ടെ പ​ത്മ​ശ്രീ എ​ന്നു കാ​ണാ​നാ​കും.

‘പ​ത്മ​ശ്രീ ല​ഭി​ച്ച കാ​ര്യം ഡ​ൽ​ഹി​യി​ൽ​നി​ന്ന് ആ​രോ വി​ളി​ച്ചു​പ​റ​ഞ്ഞു. ഒ​ന്നും മ​ന​സ്സി​ലാ​യി​ല്ല. അ​ക്കാ​ര്യം ഞാ​ൻ സി.​പി.​സി.​ആ​ർ.​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. പി​ന്നീ​ട് ഒ​രു വി​വ​ര​വും ഉ​ണ്ടാ​യി​ല്ല. നാ​ട്ടി​ലെ ര​ണ്ടു​മൂ​ന്നു പേ​രോ​ട് പ​റ​യു​ക​യും ചെ​യ്തു. രാ​ത്രി ഒ​മ്പു​മ​ണി​ക്ക് വാ​ർ​ത്ത വ​ന്നു. വി​ത്തു​ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്റെ ഫോ​ൺ ന​മ്പ​ർ കൈ​വ​ശ​മു​ള്ള എ​ല്ലാ​രും വി​ളി​ച്ചു. അ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന വി. ​മു​ര​ളീ​ധ​ര​നും എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ​യും വി​ളി​ച്ച് ആ​ശം​സ​ക​ള​റി​യി​ച്ചു. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും വി​ളി​ച്ചു. ക​ല​ക്ട​റേ​റ്റി​ൽ അ​നു​മോ​ദ​ന​മു​ണ്ടാ​യി​രു​ന്നു’ -ബ​ലേ​രി പ​റ​യു​ന്നു.

ബ​ഹു​മ​തി​ക​ളു​ടെ ഇ​രി​പ്പി​ടം

കാ​സ​ർ​കോ​ടു​നി​ന്ന് 60 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് കി​ന്നിം​ഗാ​ർ ബ​ലേ​രി​യി​ലേ​ക്കു​ള്ള​ത്. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന മ​ല​നി​ര​ക​ളാ​ണ് ബെ​ള്ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കി​ന്നിം​ഗാ​ർ. ബ​ദി​യ​ടു​ക്ക​വ​രെ സം​സ്ഥാ​ന പാ​ത. തു​ട​ർ​ന്ന് 13 കീ​ലോ​മീ​റ്റ​ർ പ​ഞ്ചാ​യ​ത്ത് വ​ഴി​ക​ൾ. ഇ​ടു​ങ്ങി​യേ റോ​ഡ് മ​ല​ഞ്ച​രി​വി​ലൂ​ടെ ക​ട​ന്നു​പോ​കും. വ​ല്ല​പ്പോ​ഴും സ്വ​കാ​ര്യ ബ​സ്. നി​റ​യെ ക​ശു​മാ​വും ക​വു​ങ്ങും. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​ല്ല്. തു​ളു​വാ​ണ് മാ​തൃ​ഭാ​ഷ. മ​ല​യാ​ളം ന​ന്നാ​യി വ​ഴ​ങ്ങു​ന്ന ത​നി​ഗ്രാ​മം. കി​ന്നിം​ഗാ​റി​ൽ​നി​ന്ന് ബ​ലേ​രി​യെ​ന്ന ചെ​റു​ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള റോ​ഡ്. അ​തു​ക​ഴി​ഞ്ഞാ​ൽ ഇ​ടു​ങ്ങി​യ ‘ജാ​ഗ’. അ​ത് സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി​യു​ടെ വീ​ട്. വീ​ട് എ​ന്നു പ​റ​ഞ്ഞാ​ൽ അ​സൗ​ക​ര്യ​ങ്ങ​ൾ​കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ന്ന വീ​ട്. വീ​ടി​ന്റെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റി​നു കീ​ഴി​ൽ കാ​വി​മെ​ഴു​കി​യ ഇ​റ​യ​ത്ത് ചി​ത​ല​രി​ച്ചു​തു​ട​ങ്ങി​യ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ന്നു ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റ് സ​മ്മാ​നി​ച്ച പ​ത്മ​ശ്രീ മു​ദ്ര. അ​തു​പോ​ലെ സ​മ്മാ​ന​ങ്ങ​ളും.

അ​തി​ലും ക​ഷ്ട​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഈ ​ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​ക്കി​യ 650 വി​ത്തി​ന​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പ് കേ​ന്ദ്രം. താ​ൻ ത​ന്നെ കെ​ട്ടി​യു​ണ്ടാ​ക്കി​യ നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ 25 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള മു​റി​ക്ക​ക​ത്ത് അ​ശാ​സ്ത്രീ​യ​മാ​യി കു​ത്തി​നി​റ​ച്ചി​രി​ക്കു​ക​യാ​ണ് വി​ത്തി​ന​ങ്ങ​ൾ. എ​ല്ലാ​യി​നം വി​ത്തു​ക​റ്റ​ക​ൾ​ക്കും പേ​രെ​ഴു​തി​യി​ട്ടു​ള്ള​തി​നാ​ൽ തി​രി​ച്ച​റി​യാ​നാ​കും. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന ഗ​വേ​ഷ​ക​ർ​ക്ക് പ​ഠ​ന​ത്തി​നു​ള്ള വ​ക​ക​ളാ​ണ് ഈ ​വി​ത്തി​ന​ങ്ങ​ൾ. നി​ര​വ​ധി​പേ​ർ എ​ത്തു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് ഇ​രു​ന്ന് പ​ഠി​ക്കാ​നും വി​ത്തി​ന​ങ്ങ​ളെ​യും പ്ര​ബ​ന്ധ​ങ്ങ​ളെ​യും ഒ​രു​മി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ​പോ​ലും ഇ​ട​മി​ല്ല. ത​ല​മു​റ​ക​ളു​ടെ അ​ന്ന​പാ​ഠം പ​ത്മ​ശ്രീ​യി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന ബ​ലേ​രി​യി​ൽ ആ​രാ​ണ് മു​ൻ​കൈ​യെ​ടു​ക്കേ​ണ്ട​ത് എ​ന്ന ചോ​ദ്യം ബാ​ക്കി​യാ​കു​ന്നു.

ഇ​നി​വ​രു​ന്നൊ​രു ത​ല​മു​റ​ക്ക്

ഞാ​ൻ എ​ന്റെ താ​ൽ​പ​ര്യ​ത്തി​നാ​ണ് ഈ ​പ​രി​ശ്ര​മം​ന​ട​ത്തി​യ​ത്. ജ​ന​ങ്ങ​ൾ​ക്കും വ​രും ത​ല​മു​റ​ക​ൾ​ക്കും വേ​ണ്ടി​യാ​ണ​ത്. അ​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ പു​റ​മെ​നി​ന്നു​ണ്ടാ​കു​ന്നി​ല്ല എ​ന്ന സ​ങ്ക​ട​മു​ണ്ട്. അ​തേ​സ​മ​യം എ​നി​ക്ക് പ​രാ​തി​ക​ളി​ല്ല. എ​ന്റെ സു​ഹൃ​ത്ത് മ​ധു​സൂ​ദ​ന ആ​യ​ർ കു​റ​ച്ചു​പേ​രെ ചേ​ർ​ത്ത് ബ​ലേ​രി​യി​ൽ സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി ട്ര​സ്റ്റ് എ​ന്ന പേ​രി​ൽ ട്ര​സ്റ്റു​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​ട്ര​സ്റ്റ് വ​ഴി എ​ന്റെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ഭാ​വി​യു​ണ്ടാ​ക്കാ​നാ​ണ് പ​രി​പാ​ടി. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഇ​തി​നോ​ട് ചേ​ർ​ന്ന് സ​ഹ​ക​രി​ക്കാം. അ​തി​നു​ള്ള നി​യ​മാ​വ​ലി ത​യാ​റാ​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ സ​ഹാ​യ​ത്തി​ന് കൃ​ഷി​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കും.

സ​ർ​ക്കാ​ർ സ്ഥ​ല​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന് സ​ഹാ​യം അ​നു​വ​ദി​ച്ചാ​ൽ കേ​ര​ള​ത്തി​ലെ ത​ന്നെ നെ​ൽ​വി​ത്ത് സം​ര​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കാം. പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ സ​മൂ​ഹ​ത്തി​നും ഗ​വേ​ഷ​ക​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന നി​ല​യി​ൽ മാ​റ്റി​യെ​ടു​ക്കും. അ​ല്ലാ​തെ ഈ ​പ​രി​ശ്ര​മ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. ക​ല, കാ​യി​ക, സാ​ഹി​ത്യ മേ​ഖ​ല​ക്ക് മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യം ചെ​യ്യു​ന്ന​ത്. വി​ശ​പ്പ​ട​ക്കാ​നു​ള്ള സേ​വ​ന​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ല. പ​ത്മ അ​വാ​ർ​ഡ് ല​ഭി​ച്ച മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് പ​ല പെ​ൻ​ഷ​നും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ഒ​ന്നു​മി​ല്ല. പ​ത്മ അ​വാ​ർ​ഡി​ന് ഒ​രു​രൂ​പ പോ​ലും പ്ര​തി​ഫ​ല​മി​ല്ല. വി​ല നി​ർ​ണ​യി​ക്കാ​ൻ പ​റ്റാ​ത്ത അ​വാ​ർ​ഡാ​യ​തു​കൊ​ണ്ടാ​ണ​ത്. മു​മ്പ് പ​ത്മ​ശ്രീ ല​ഭി​ച്ച മം​ഗ​ളൂ​രു​വി​ലെ ഹാ​ജ​ബ്ബ​ക്കും അ​മേ​യ് മ​ഹാ​ലി​ങ്ക നാ​യി​ക്ക് എ​ന്നി​വ​ർ​ക്കും പ്രാ​ദേ​ശി​ക​മാ​യി വ​ലി​യ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഹാ​ജ​ബ്ബ​ക്ക് വ​ലി​യ സം​ഭാ​വ​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം എ​ല്ലാ പ​ണ​വും അ​ദ്ദേ​ഹ​ത്തി​ന്റെ സ്കൂ​ളി​നു​വേ​ണ്ടി

Tags:    
News Summary - Vithu paadam, Agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.