കാലാവസ്ഥാ വ്യതിയാനം; കാപ്പി ഉൽപാദനം കുറയാൻ സാധ്യത

പുൽപള്ളി: കാലാവസ്ഥാ വ്യതിയാനത്തിൽ ഇത്തവണ കാപ്പി ഉൽപാദനം കുറയുമെന്ന് ആശങ്ക. കാപ്പിച്ചെടികളിൽ കായ് പിടിച്ചശേഷം യഥാസമയ മഴ ലഭിക്കാത്തതാണ് ഇതിന് കാരണം. ചൂട് കൂടുകയും മഴ കുറയുകയും ചെയ്തതോടെ അറബിക്ക കാപ്പി കൃഷിയിലാണ് കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയുടെ മൊത്തം കാപ്പി ഉൽപാദനത്തിൽ 75 ശതമാനത്തിലധികവും റോബസ്റ്റ കാപ്പിയിൽനിന്നാണ്.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴ ശക്തമായി ലഭിക്കേണ്ടതായിരുന്നു. എന്നാൽ, അങ്ങനെ സംഭവിച്ചില്ല. ശക്തമായ ചൂട് കൃഷിയെ ബാധിച്ചു. ജൂൺ ആദ്യവാരം ലഭിക്കേണ്ട മഴയും ഇത്തവണ പെയ്തില്ല. ഇൻസ്റ്റന്റ് കാപ്പിക്ക് ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത വർഷം ആഭ്യന്തര വിപണിയിലെ ഉപയോഗം കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷ എന്നിരിക്കേ ഉൽപാദനം കുറയുന്നത് വിലവർധനവിന് കാരണമാകും.കേരളത്തിൽ കൂടുതൽ കാപ്പി കൃഷിയുള്ളത് വയനാട്ടിലാണ്. ജില്ലയിലുണ്ടായ മഴക്കുറവ് കാപ്പികൃഷിക്കാർക്ക് വൻ തിരിച്ചടിയായി.

Tags:    
News Summary - കാലാവസ്ഥാ വ്യതിയാനം; കാപ്പി ഉൽപാദനം കുറയാൻ സാധ്യത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.