മഴ തുടങ്ങിയാൽ കൊതുകുകൾ പെരുകാൻ തുടങ്ങുന്ന കാലമാണ്. വീടിന്റെ പരിസരങ്ങളിൽ നമ്മുടെ ശ്രദ്ധയിൽപെടാതെ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ ഇവ പെരുകാൻ കാരണമാവുന്നു. ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പനി തുടങ്ങിയ കൊതുകുകൾ പരത്തുന്ന രോഗങ്ങൾക്കതീതമായ പ്രദേശങ്ങളിൽ കൊതുക് തടയൽ ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ, ഇവയെ തുരത്താൻ വീടിനുള്ളിലോ പുറത്തോ ചെടികൾ വളർത്തി നമുക്ക് പ്രതിവിധി കണ്ടെത്താം. വെറും അലങ്കാരത്തിനുവേണ്ടി മാത്രമല്ല. പറയാൻ പോകുന്ന ചെടികൾ വളർത്തി പരിപാലിച്ചാൽ കൊതുകുകളെയും തുരത്താം.
ലെമൺ വെർബിന അഥവാ നാരങ്ങ ബാം ആകർഷകമായതും ഏത് സ്ഥലത്തും വളർത്താവുന്നതുമായ മനോഹരമായ സസ്യമാണ്. ഇല പൊട്ടിച്ചാലോ ചതച്ചാലോ നാരങ്ങയുടെ സുഗന്ധം പരത്തുന്ന ചെടിയാണിത്. ഇതിൻറെ സുഗന്ധം നമുക്ക് ഇഷ്ടപെടുന്നതാണെങ്കിലും, കൊതുകുകൾക്ക് അരോചകമാണ്. അതുകൊണ്ടുതന്നെ, കൊതുകുകളെ തുരത്താൻ ഈ സസ്യം വളർത്താം.
ലെമൺ വെർബിന ( നാരങ്ങ ബാം)
ഫ്ലോസ് ഫ്ലവർ
ധാരാളം ഗുണങ്ങളുള്ള വയലറ്റ് നിറമുള്ള പൂക്കൾ ഈ ചെടിയുടെ ആകർഷണീയതയാണ്. കീടനാശിനികളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന കൊമറിൻ എന്നറിയപ്പെടുന്ന സംയുക്തം ഇതിലടങ്ങിയതിനാൽ കൊതുകുകളെ ഈ പുഷ്പങ്ങളിൽനിന്ന് അകറ്റി നിർത്തുന്നു. ഈ പൂക്കളുടെ വലിപ്പം ചെറുതായ കാരണം താഴെ മണ്ണിനോട് ചേർത്ത് പടർത്തിയാണ് വളർത്തുന്നത്, എന്നാൽ ചട്ടികളിലും വളർത്താവുന്നതാണ്.
ഫ്ലോസ് ഫ്ലവർ
ലാവെൻഡർ
ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന സസ്യങ്ങളിലൊന്നാണ് ലാവെൻഡർ. എളുപ്പത്തിൽ വളർത്താവുന്നതും, മനോഹരവുമായ ഈ പുഷ്‌പങ്ങളുടെ നമ്മളെല്ലാം ഇഷ്ടപെടുന്ന സുഗന്ധം കൊതുകുകൾക്ക് മടുപ്പിക്കുന്നതാണ്. അതിനാൽ കൊതുകുകളെ അകറ്റുന്നതിന് ഇവ വീട്ടിൽ വളർത്തിയെടുക്കാം.
ലാവെൻഡർ
ലന്റാന
കൊതുകിനെ അകറ്റാൻ കഴിവുള്ള മറ്റൊരു സസ്യമാണ് ലന്റാന. കൊതുകുകളെ അകറ്റുക മാത്രമല്ല ചിത്രശലഭങ്ങളെയും മറ്റ് പോളിനേറ്ററുകളെയും ആകർഷിക്കുകയും ഈ സസ്യം ചെയ്യുന്നു. ഇവ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഉഷ്ണമേഖല പ്രദേശങ്ങളിലാണ് വ്യാപകമായി കാണപ്പെടുന്നത്.
ലന്റാന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.