ഒരു കൈതച്ചക്കയ്ക്ക് വില ഒരു ലക്ഷം രൂപയെന്ന് കേൾക്കുമ്പോൾ ആരുമൊന്ന് അമ്പരക്കും. എന്നാൽ, സംഭവം സത്യമാണ്. ഇഗ്ലണ്ടിലെ കോൺവാളിൽ വളരുന്ന ഹെലിഗൻ പൈനാപ്പിളാണ് അതിന്റെ വളർച്ചാകാലവും പരിപാലനും കണക്കാക്കുമ്പോൾ ഏകദേശം 1000 പൗണ്ട് സ്റ്റെർലിങ് (ഒരു ലക്ഷം രൂപ) വില കണക്കാക്കുന്നത്. 1819-ലാണ് ഹെലിഗൻ പൈനാപ്പിൾ ബ്രിട്ടനിലേക്ക് കൊണ്ടുവന്നത്. ഇവയുടെ വിളവെടുപ്പിന് ഏകദേശം രണ്ടോ മൂന്നോ വർഷമെടുക്കാറുണ്ട്.
വിക്ട്രോയിൻ ഗ്രീൻഹൗസിൽ വളർത്തിയ രണ്ടാമത്തെ കൈതച്ചക്ക എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ചതായി ഹെലിഗൻ വെബ്സൈറ്റിൽ പറയുന്നു. ഈ പഴങ്ങൾ ലേലം ചെയ്താൽ ഓരോന്നിനും 10 ലക്ഷം രൂപവരെ ലഭിക്കുമെന്ന് അധികൃതർ പറയുന്നു. വിറ്റാമിനും ആന്റിഓക്സിഡന്റും മാംഗനീസ്, പൊട്ടാസ്യം തുടങ്ങി ധാന്യങ്ങളുമടങ്ങിയ കൈതച്ചക്ക പൊതുവെ ഏവർക്കും പ്രിയപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.