ഡോ​ണ​ൽ മ​ട്ടു​പ്പാ​വി​ലെ കൃ​ഷി​യി​ട​ത്തി​ൽ

കൊച്ചു മട്ടുപ്പാവിൽ കൃഷിയെന്ന സ്വപ്നം വിളയിച്ച് ഡോണൽ

പ​ള്ളു​രു​ത്തി: വീ​ടി​ന് മു​റ്റ​മി​ല്ലെ​ങ്കി​ലും കൃ​ഷി എ​ന്ന സ്വ​പ്നം ത​ന്റെ കൊ​ച്ചു മ​ട്ടു​പ്പാ​വി​ൽ വി​ശ്ര​മ ജീ​വി​ത​ത്തി​നി​ടെ വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ഡോ​ണ​ൽ എ​ന്ന അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ. ഡോ​ണ​ലി​ന്റെ മ​ട്ടു​പ്പാ​വി​ൽ പ​ച്ച ആ​പ്പി​ൾ, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്സ്, വെ​ള്ള ഞാ​വ​ൽ പ​ഴം തു​ട​ങ്ങി​യ​വ തി​ങ്ങി വി​ള​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്.

അ​രൂ​രി​ൽ ക​ണ്ടെ​യ്​​ന​ർ വെ​ൽ​ഡി​ങ് ​ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു പാ​വു​മ്പാ​യി മൂ​ല​ക​ട​വി​ൽ പ​റ​മ്പി​ൽ ഡോ​ണ​ൽ. തു​ട​ർ​ന്ന് വി​ശ്ര​മ​ജീ​വി​ത​ത്തി​ൽ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഫ​ല​ങ്ങ​ൾ വി​ല​ക്ക് ആ​ർ​ക്കും കൊ​ടു​ക്കാ​റി​ല്ല. സ​മീ​പ​വാ​സി​ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​താ​ണ് പ​തി​വ്. ആ​റു​മാ​സം കൂ​ടു​മ്പോ​ൾ കാ​യ്ക്കു​ന്ന തേ​ൻ​വ​രി​ക്ക പ്ലാ​വും കു​രു ഇ​ല്ലാ​ത്ത നാ​ര​ങ്ങ, കാ​ണാ​ക്ക​നി​യാ​യ ബ്ലാ​ത്തി അ​മ്പ​ഴ​ങ്ങ, നെ​ല്ലി​ക്ക എ​ന്നി​വ​യും മ​ട്ടു​പ്പാ​വി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കൂ​ടാ​തെ വ​ലി​യ പീ​ച്ചി​ങ്ങ, പാ​വ​ക്ക, വെ​ണ്ട​ക്ക, ത​ക്കാ​ളി, കാ​ന്താ​രി മു​ള​ക് തു​ട​ങ്ങി​യ​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

ഭാ​ര്യ മേ​ബി​ളും മ​ക്ക​ളും പി​ന്തു​ണ​യു​മാ​യി ഡോ​ണ​ലി​നൊ​പ്പ​മു​ണ്ട്. ആ​വ​ശ്യ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തെ വി​ളി​ക്കാം. ഫോ​ൺ: 81379 13559.

Tags:    
News Summary - Donal cultivates his dream of farming on a small terrace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.