ക​ൽ​പ​റ്റ ചു​ഴ​ലി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ജി​ല്ല സ്ഥി​രം ന​ഴ്‌​സ​റി മ​ന്ത്രി

എ.​കെ. ശ​ശീ​ന്ദ്ര​ന്‍ സ​ന്ദ​ര്‍ശി​ക്കു​ന്നു

വനംവകുപ്പിന് സ്ഥിരം നഴ്‌സറി, ഇനി വർഷം മുഴുവൻ തൈകൾ

കൽപറ്റ: വര്‍ഷം മുഴുവനും ഗുണനിലവാരമുള്ള വൃക്ഷത്തൈകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ജില്ല സ്ഥിരം നഴ്‌സറി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭയിലെ ചുഴലിയില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള 4.33 ഹെക്ടര്‍ സ്ഥലത്താണ് നഴ്‌സറി ഒരുക്കിയിരിക്കുന്നത്.

വൃക്ഷത്തൈകളുടെ ശാസ്ത്രീയ ഉൽപാദനത്തിന് ആവശ്യമായ ചോപ്പിങ് റൂം, ഹീപ്പിങ് ഏരിയ, സീഡ് ഡ്രൈയിങ് യാര്‍ഡ്, ഷെയ്ഡ് നെറ്റ്, റെയിന്‍ ഷെല്‍ട്ടര്‍, പോട്ടിങ് മിക്‌സ്ചര്‍ യൂനിറ്റ്, കമ്പോസ്റ്റ് യൂനിറ്റ് എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

തടസ്സമില്ലാതെ ജലസേചനം നടത്തുന്നതിനാവശ്യമായ കുളം, ഓവര്‍ഹെഡ് ടാങ്ക് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വൃക്ഷത്തൈകള്‍ ഇവിടെ ഉൽപാദിപ്പിക്കാനാകും. 97 ലക്ഷം രൂപയാണ് നിർമാണപ്രവൃത്തികള്‍ക്കായി വനംവകുപ്പ് ചെലവഴിച്ചിട്ടുള്ളത്.

തൈകളുടെ ഉൽപാദനവും പരിചരണവും ശാസ്ത്രീയമായ രീതിയില്‍ ചെയ്യുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സസ്യജാലങ്ങളെ പറ്റി അറിവ് പകരുന്നതിനും നഴ്‌സറി ഉപകരിക്കും.

സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍ പരിപാലനവും ഉറപ്പാക്കണമെന്ന് നഴ്‌സറി ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. എല്ലാവര്‍ഷവും വനവത്കരണത്തിന്റെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ധാരാളം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാത്രം ഒരു കോടിയിലധികം വൃക്ഷത്തൈകളെങ്കിലും നട്ടുപിടിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍, ഇവ കൃത്യമായി പരിപാലിക്കുന്നതില്‍ വീഴ്ചയുണ്ടായി. വൃക്ഷത്തൈകളുടെ നടല്‍ മാത്രമല്ല, പരിപാലനവും ഉറപ്പുവരുത്തേണ്ടതുണ്ട്. ജനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ മനുഷ്യമുഖം കാണിക്കുന്നില്ലെന്ന പരാതി വനംവകുപ്പിനെതിരെ ഉയരുന്നുണ്ട്. ജനസൗഹൃദമായിരിക്കണം ജീവനക്കാരുടെ പെരുമാറ്റമെന്നും മന്ത്രി ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.

പരിപാലിക്കണം, തൈകൾ...

സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ വ​ന​വ​ത്ക​ര​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​ക​ള്‍ വ്യാ​പി​പ്പി​ക്കും. ഒ​രു തൈ ​ഏ​ത് സ്ഥാ​പ​ന​ത്തി​ന്റെ പ​രി​ധി​യി​ലാ​ണോ വ​രു​ന്ന​ത് അ​ത് പ​രി​പാ​ലി​ക്കാ​നു​ള്ള ചു​മ​ത​ല ആ ​സ്ഥാ​പ​ന​ത്തി​നാ​യി​രി​ക്കും. സം​സ്ഥാ​ന​ത്തെ 28 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വി​ദ്യാ​വ​നം എ​ന്ന പേ​രി​ല്‍ പ​ദ്ധ​തി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. സ്‌​കൂ​ളി​ലെ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ക്ല​ബു​ക​ള്‍ക്കാ​ണ് ഇ​വ​യു​ടെ ചു​മ​ത​ല. മൂ​ന്ന് വ​ര്‍ഷം പ​രി​പാ​ലി​ക്ക​ണം. കോ​ള​ജ്ത​ല​ത്തി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. 23 കോ​ള​ജു​ക​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ന​ല്ല​രീ​തി​യി​ല്‍ പ​രി​പാ​ലി​ച്ച ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍ക്ക് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന​ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ കേ​യം​തൊ​ടി മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ന​ല്‍ പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ഇ. ​പ്ര​ദീ​പ്കു​മാ​ര്‍, നോ​ര്‍ത്ത് സ​ര്‍ക്കി​ള്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ഡി.​കെ. വി​നോ​ദ് കു​മാ​ര്‍, ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ജെ. ​ദേ​വ​പ്ര​സാ​ദ്, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ആ​ര്‍. കീ​ര്‍ത്തി, സൗ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ഷ​ജ്‌​ന ക​രീം, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി എ.​സി.​എ​ഫ് എം.​ടി. ഹ​രി​ലാ​ല്‍, കൗ​ണ്‍സി​ല​ര്‍ വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Permanent Nursery for Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.