ദി​ലീ​പ്​ കു​മാ​ർ

നീ​ര ടെ​ക്​​നീ​ഷ്യ​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ്​ ദി​ലീ​പ്​ കു​മാ​റി​ന്​

തൃ​ശൂ​ർ: മി​ക​ച്ച നീ​ര ടെ​ക്‌​നീ​ഷ്യ​നു​ള്ള കേ​ന്ദ്ര നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ ദേ​ശീ​യ അ​വാ​ർ​ഡ് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നീ​ര മാ​സ്റ്റ​ർ ട്രെ​യി​ന​ർ പി. ​ദി​ലീ​പ് കു​മാ​റി​ന് ല​ഭി​ച്ചു. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2008 മു​ത​ൽ നീ​ര ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്​ ദി​ലീ​പ്​ കു​മാ​ർ. പൂ​ങ്കു​ല​നീ​രി​ൽ​നി​ന്ന് പു​ളി​പ്പി​ക്കാ​തെ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന നീ​ര കേ​രാ​മൃ​തം ക​രു​വാ​ച്ചേ​രി, പീ​ലി​ക്കോ​ട്, പ​ട​ന്ന​ക്കാ​ട് ഫാ​മു​ക​ളി​ൽ​നി​ന്ന് പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് പ്ലാ​ന്‍റി​ൽ എ​ത്തി​ക്കു​ന്ന​ത് ദീ​ലി​പ് അ​ട​ക്ക​മു​ള്ള ഒ​മ്പ​ത് ടെ​ക്നീ​ഷ്യ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മ​റ്റ് ഫാ​മു​ക​ളി​ലും നീ​ര ചെ​ത്ത് പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. ലോ​ക നാ​ളി​കേ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര നാ​ളി​കേ​ര വി​ക​സ​ന ഓ​ഫി​സ​ർ രാ​ജു​ഭൂ​ഷ​ൺ പ്ര​സാ​ദി​ൽ​നി​ന്ന് ദി​ലീ​പ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - national Award for Neera Technician to Dileep Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.