കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ ഏഴ് വരെ നീട്ടി

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാധിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴിനലേക്ക് നീട്ടി പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഗസ്റ്റ് 25ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു.

പദ്ധതിയിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തുന്നതിന് വേണ്ടി അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൃഷിവകുപ്പ് സമർപ്പിച്ച ആവശ്യം പരിഗണിച്ചാണ് കേന്ദ്ര കൃഷിമന്ത്രാലയം പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.

നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പലണ്ടി, ജാതി, ഏലം, ഗ്രാമ്പൂ, കുരുമുളക്, പയറുവർഗങ്ങൾ, പൈനാപ്പിൾ, കരിമ്പ്, എള്ള്, മരച്ചീനി, കിഴങ്ങു വർഗവിളകൾ, ചെറുധാന്യങ്ങൾ പച്ചക്കറികൾ തുടങ്ങിയവക്ക് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി.

Tags:    
News Summary - Membership in weather-based crop insurance scheme extended to seven

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.