ചൂടിൽ വാടി തളർന്ന് റബർ; ഉൽപാദനം ഗണ്യമായി കുറഞ്ഞു

കേളകം: കടുത്ത ചൂടും മഴയുടെ ക്രമം തെറ്റിയതും റബർ കൃഷിക്ക് തിരിച്ചടിയായതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു. റബർ മരങ്ങൾ തളരുകയും ഇലകൾ കൊഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ ആയിരക്കണക്കിന് റബർ കർഷകർ പ്രതിസന്ധിയിലാണ്. സാധാരണ ലഭിക്കേണ്ട അളവിൽ പാൽ ലഭിക്കാത്തതിനാൽ ടാപ്പിങ് നടത്തുന്ന കർഷകരുടെ വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായത്.

കടുത്ത ചൂടിനൊപ്പം ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലെ അസ്ഥിരതയും റബർ മരങ്ങളുടെ വളർച്ചയെയും പാൽ ഉൽപാദനത്തെയും ബാധിക്കുന്നതായി കർഷകർ പറയുന്നു. കൂലിച്ചെലവ്, വളം, കീടനാശിനി, പരിപാലനച്ചെലവ് തുടങ്ങിയവ വർധിച്ച സാഹചര്യത്തിൽ ഉൽപാദനം കുറയുന്നത് കർഷകരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയാണ്. ചെറിയ തോതിൽ റബർ കൃഷി ചെയ്യുന്ന കർഷകരെയാണ് ഉൽപാദനത്തിലെ ഇടിവ് കൂടുതൽ ബാധിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുള്ള കൃഷിനാശത്തിന് അടിയന്തര സഹായവും ശാസ്ത്രീയമായ പരിഹാരമാർഗങ്ങളും സർക്കാർ ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Tags:    
News Summary - Kkelakam Rubber Farmers Face Severe Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.