Posted On
date_range Updated On
date_range ചേന മുളച്ചപ്പോൾ ‘വാഴക്കുല’; അമ്പരന്ന് നാട്ടുകാർ
കാക്കനാട്: പറമ്പിൽ കൃഷിചെയ്ത ചേനവിത്ത് മുളച്ചുതുടങ്ങിയപ്പോൾ അത് ‘വാഴക്കുല’യാകുമെന്ന് ഇടച്ചിറ അകംപുറത്ത് ബഷീർ സ്വപ്നത്തിൽപോലും കരുതിയില്ല. ചേന വിത്തിൽനിന്ന് വാഴക്കുല മാതൃകയിൽ പടലതിരിഞ്ഞത് ഒറ്റനോട്ടത്തിൽ ആരെയും അത്ഭുതപ്പെടുത്തും.
കായക്കുലയായി പരിണാമം സംഭവിച്ച കൗതുകച്ചേന പറിച്ചെടുത്ത് വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ചതോടെ അപൂർവ കാഴ്ചകാണാൻ നാട്ടുകാർ എത്തി. കാക്കനാട് കൃഷി ഓഫിസിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചേനയിൽ മുളച്ചത് വാഴക്കുലയല്ലെന്ന് വ്യക്തമായി. ജനിതകമാറ്റമാവാം ചേനയുടെ രൂപമാറ്റത്തിന് കാരണമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.