Posted On
date_range Updated On
date_range കോഴിക്കോട് ജില്ലയിൽ വന്യജീവി ആക്രമണം രൂക്ഷം; എട്ടുമാസത്തിനിടെ കൃഷിക്കാർക്ക് നഷ്ടമായത് കോടികൾ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വന്യജീവികളുടെ ആക്രമണത്തിൽ കർഷകർക്ക് വൻ നഷ്ടം. ഈ വർഷം ആദ്യ എട്ടുമാസത്തിനിടയിൽ വന്യജീവികൾ നശിപ്പിച്ച കൃഷിയുടെ നഷ്ടം 1.35 കോടി രൂപ കവിഞ്ഞതായി കൃഷിവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ ആഗസ്റ്റ് 14 വരെയുള്ള കാലയളവിൽ 72.42 ഹെക്ടറിലധികം സ്ഥലത്തെ കൃഷിയാണ് നശിച്ചത്.
വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ കൃഷിവകുപ്പ് സംസ്ഥാനതല കോൺക്ലേവ് വിളിച്ചുചേർക്കാനിരിക്കെയാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത് വാഴക്കർഷകരാണ്. വാഴയ്ക്ക് പുറമെ റബ്ബർ, തെങ്ങ്, കവുങ്ങ്, ജാതിക്ക തുടങ്ങിയ വിളകളും വന്യജീവികളുടെ ആക്രമണത്തിൽ വൻതോതിൽ നശിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.