കക്കോടി: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന രണ്ടാംഘട്ട ജനകീയ മത്സ്യകൃഷിക്ക് കക്കോടിയിൽ തുടക്കം. പടിഞ്ഞാറ്റുമുറിയിലെ മൂന്നു സെൻറിൽ നിർമിച്ച പടുതാ കുളത്തിലാണ് യുവാക്കളുടെ നേതൃത്വത്തിലുള്ള മത്സ്യകൃഷി. പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
എളമ്പാശ്ശേരി അനൂപ്, സി.പി. സുലഭദാസ്, ബി. ഷംരീദ്, കെ. അമൃത് കുമാർ, എം. ധനേഷ് എന്നിവരാണ് ഉൾനാടൻ മത്സ്യോൽപാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംരംഭത്തിലേക്ക് കടന്നു വന്നത്. അക്വാ കൾച്ചർ പ്രൊമോട്ടർ കെ.കെ. ദിനകരൻ സ്വാഗതവും ഇ. അനൂപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.