പ്രാഥമിക കാർഷിക വിപണന സഹകരണസംഘങ്ങൾ മുഖേന സുതാര്യമായ നിലയിൽ പച്ചത്തേങ്ങ സംഭരണ പദ്ധതി പുനര ാരംഭിക്കുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കേരഫെഡിൽ അംഗങ്ങളായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ/മ ാർക്കറ്റിങ് സഹകരണ സംഘങ്ങൾ/കേന്ദ്ര നാളികേര വികസന ബോർഡിനുകീഴിലുള്ള നാളികേര ഉൽപാദക സൊസൈറ്റി/ഫെഡറേഷനുകൾ, ഡ്രയ ർ സൗകര്യമുളള മറ്റ് സൊസൈറ്റികൾ എന്നിവ കർഷകരിൽനിന്ന് നേരിട്ട് ഗുണനിലവാരമുള്ള പച്ച നാളികേരം സംഭരിക്കണം. തുടർന് ന് കേരഫെഡ് നിഷ്കർഷിച്ച ഗുണനിലവാരത്തിലെ കൊപ്രയാക്കി കേരഫെഡിന് നൽകണം. തൊണ്ടുകളഞ്ഞ ഉരുളൻ പച്ചത്തേങ്ങക്ക് കിലോക്ക് 27 രൂപയാണ് നിലവിലെ സംഭരണവില. പച്ചത്തേങ്ങ സംഭരണത്തിനുള്ള സംസ്ഥാനതല ഏജൻസിയായി കേരഫെഡിെനയും കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം കേരഫെഡ് വഴി കൊപ്ര സംഭരിക്കുന്നതിനായി നാഫെഡിെനയും ചുമതലപ്പെടുത്തി.
മാർഗനിർദേശങ്ങൾ:
* എഫ്.എ.ക്യു നിലവാരത്തിലുള്ള കൊപ്ര തയാറാക്കി കേരഫെഡിന് നൽകുന്നതിന് അനുയോജ്യമായ നാളികേരം സംഭരിക്കണം. സംഭരിക്കുന്നത് കൊപ്രയാക്കി പരമാവധി 30 ദിവസത്തിനകം കേരഫെഡ് ഫാക്ടറികളിൽ അംഗീകരിച്ച ഏജൻസികൾ എത്തിക്കണം.
* സംഭരിക്കുന്ന നാളികേരത്തിെൻറയും കൊപ്രയുടെയും വിലയും സ്റ്റോക്കും ദിവസവും വൈകീട്ട് നാലിന് മുമ്പായി കേരഫെഡ് മേഖലാഓഫിസുകളിൽ അംഗീകരിച്ച ഏജൻസി/സംഘങ്ങൾ ഇ-മെയിൽ സന്ദേശമായി അറിയിക്കണം
*വില കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സംഘങ്ങൾ/കേരഫെഡ് നൽകണം.
* തെങ്ങുകൃഷി ചെയ്യുന്ന സ്ഥലത്തിെൻറ വിസ്തൃതി, തെങ്ങുകളുടെ എണ്ണം, വാർഷിക ഉൽപാദനം എന്നിവ സൂചിപ്പിക്കുന്ന സാക്ഷ്യപത്രം, കർഷകർ അപേക്ഷിക്കുന്ന മുറക്ക് കൃഷി ഓഫിസർ നൽകണം. കൃഷിഓഫിസർ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് പേര് രജിസ്റ്റർ ചെയ്ത കർഷകരിൽനിന്ന് തെങ്ങ് ഒന്നിന് പരമാവധി 50 നാളികേരം ഒരുവർഷം എന്ന കണക്കിൽ മാത്രമേ സംഭരിക്കാവൂ.
* നാളികേരത്തിൽനിന്ന് നീക്കം ചെയ്യുന്ന തൊണ്ട് സംഭരിക്കുന്നതിന് കയർ ഡെവലപ്മെൻറ് ഡയറക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി വിവിധ സംഭരണ ഏജൻസികൾ സ്വീകരിക്കണം.
* നാളികേരം ഉണക്കി കൊപ്രയാക്കുന്നതിന് ഡ്രയറുകളുള്ള സ്ഥാപനങ്ങൾക്ക് മുൻഗണന നൽകാം.
* ഓരോ മാസെത്തയും സംഭരണം സംബന്ധിച്ച വിവരങ്ങൾ അതത് സംഘത്തിെൻറ ബോർഡ് യോഗത്തിൽ സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.