കർഷകർക്ക് നഷ്ടപരിഹാരം നൽകും

പാ​പ്പി​നി​ശ്ശേ​രി: അ​സു​ര​വി​ത്താ​യ വ​രി​നെ​ല്ല് ജി​ല്ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളെ പി​ടി​മു​റു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി കൃ​ഷി വ​കു​പ്പ്. നെ​ൽ​കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​യ വ​രി​നെ​ല്ല് വ്യാ​പ​ക​മാ​യ പാ​ട​ങ്ങ​ളി​ലെ കൃ​ഷി​ക്കാ​ർ​ക്ക് കൃ​ഷി വ​കു​പ്പി​ന്റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഹെ​ക്ട​റി​ന് 27, 500 രൂ​പ​വ​രെ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കും.

'പു​ത്ത​രി​യു​ണ്ണാ​ൻ പു​തു​നെ​ല്ലി​നു​പ​ക​രം പാ​ട​ങ്ങ​ളി​ൽ വ​രി​നെ​ല്ലാ'​ണെ​ന്ന 'മാ​ധ്യ​മം' വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വ​രി​നെ​ല്ല് നി​റ​ഞ്ഞ ക​ല്യാ​ശ്ശേ​രി-​പാ​പ്പി​നി​ശ്ശേ​രി മേ​ഖ​ല​യി​ലെ നെ​ൽ​വ​യ​ലു​ക​ൾ കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു. കൃ​ഷി​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട സ​മാ​ശ്വാ​സം ന​ൽ​കു​മെ​ന്ന് ക​ല്യാ​ശ്ശേ​രി കൃ​ഷി ഓ​ഫി​സ​ർ ടി.​ടി. ബു​ഷ​റ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

കൃ​ഷി അ​സി​സ്റ്റ​ന്റ് ധ​ന്യ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​കൃ​തി​ക്ഷോ​ഭം വ​ന്നാ​ൽ ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം പ​രി​മി​ത​മാ​യ​തി​നാ​ൽ കൃ​ഷി വ​കു​പ്പി​ന്റെ മ​റ്റ് പ​ദ്ധ​തി​ക​ൾ​കൂ​ടി ചേ​ർ​ത്താ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക. നെ​ല്ലി​നോ​ടൊ​പ്പം വ​ള​ർ​ന്ന് നെ​ൽ​കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വ​രി​നെ​ല്ല് ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ല​ത്താ​ണ് വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. ക​ല്യാ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് വ​രി​നെ​ല്ല് വ്യാ​പ​നം രൂ​ക്ഷം. കൃ​ഷി​ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത കാ​ട്ടി​യ പ്ര​ദേ​ശ​ത്തെ കൃ​ഷി​ക്കാ​ർ​ക്ക് വി​ത്തും വ​ള​വും കൃ​ഷി​വ​കു​പ്പ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, കാ​ല​വ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്താ​തെ പെ​യ്ത മ​ഴ​കാ​ര​ണ​വും വെ​ള്ള​ക്കെ​ട്ട് ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ന്ന​തി​നാ​ലും വി​ത്തു​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വ​രി​നെ​ല്ല് മു​ള​ച്ചു​പൊ​ങ്ങി​യ​ത്. കൂ​ടാ​തെ അ​ടു​ത്ത വി​ള ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത കാ​ണി​ച്ചാ​ൽ വി​ത്തും എ​ല്ലാ സ​ഹാ​യ​വും കൃ​ഷി​ക്കാ​ർ​ക്ക് ല​ഭി​ക്കു​മെ​ന്നും കൃ​ഷി വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

നാ​ടെ​ങ്ങും ഉ​ത്സ​വ തി​മി​ർ​പ്പി​ലാ​യെ​ങ്കി​ലും ഐ​ശ്വ​ര്യ സ​മൃ​ദ്ധ​മാ​യ ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള നെ​ൽ​പാ​ട​ങ്ങ​ളി​ൽ വ​രി​നെ​ല്ല് നി​റ​ഞ്ഞ​തി​നാ​ല്‍ പു​തു​നെ​ല്ല് അ​ന്യ​മാ​വു​ക​യാ​ണ്.

വ​രി​നെ​ല്ല് വ​ർ​ഷം ക​ഴി​യു​ന്തോ​റും കൂ​ടി​വ​രു​ന്ന​തി​നാ​ല്‍ നെ​ൽ​പാ​ട​ങ്ങ​ൾ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

കൃ​ഷി​ക്കാ​രെ സാ​മ്പ​ത്തി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ള​ർ​ത്തു​ന്ന അ​വ​സ്ഥ​യി​ല്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ഏ​റെ ആ​ശ്വാ​സം.

Tags:    
News Summary - Farmers will be compensated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.