പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range നഷ്ടപരിഹാരമില്ല; കൃഷി നഷ്ടം തന്നെ
കൊച്ചി: മഴയിലും വരൾച്ചയിലും സംഭവിച്ച കൃഷിനാശത്തിന് നഷ്ടപരിഹാരമായി സംസ്ഥാനത്തെ കർഷകർക്ക് കിട്ടാനുള്ളത് 62.90 കോടി രൂപ. 2022 ജനുവരി ഒന്ന് മുതൽ ഈ വർഷം ഫെബ്രുവരി 28 വരെ കൃഷിനാശം നേരിട്ട കർഷകരാണ് ധനസഹായത്തിന് കാത്തിരിപ്പ് തുടരുന്നത്.
സംസ്ഥാന വിഹിതത്തിൽ നിന്നും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് കൃഷിവകുപ്പ് നഷ്ടപരിഹാരം അനുവദിച്ചുവരുന്നത്. മറ്റൊരു കാലവർഷം ആരംഭിക്കാനിരിക്കെ കഴിഞ്ഞ വർഷങ്ങളിലെ നഷ്ടപരിഹാരത്തുക പോലും ലഭിക്കാത്തത് വായ്പയെടുത്തും പാട്ടത്തിനും കൃഷി ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
- 2022 ജനുവരി-ഫെബ്രുവരി വരെ: 1,20,786 കാർഷിക നഷ്ടപരിഹാര അപേക്ഷകൾ കൃഷിവകുപ്പിനു ലഭിച്ചു.
- 1,02,369 അപേക്ഷകളിൽ നഷ്ടപരിഹാരം അനുവദിച്ചു; 30606 എണ്ണം നിരസിക്കപ്പെട്ടു.
- അനുവദിച്ച തുക: സംസ്ഥാന വിഹിതത്തിൽ നിന്ന് 9,92,228 രൂപ, ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 23,45,77,574 രൂപ.
- ഇനിയും നൽകാനുള്ളത് : 62,90,32,422 രൂപ. (സംസ്ഥാന വിഹിതം: 53,91,27,360 രൂപ, ദുരന്ത പ്രതികരണ നിധി: 8,99,05,062 രൂപ)
- മൂന്ന് മാസം; 11.85 കോടിയുടെ കൃഷിനാശം
- ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ സംസ്ഥാനത്തുണ്ടായത് 11.85 കോടി രൂപയുടെ കൃഷിനാശം. വരൾച്ച മൂലം 3.41 കോടിയുടെയും തീവ്ര മഴ മൂലം 8.44 കോടിയുടെയും കൃഷിയാണ് നശിച്ചത്.
- വരൾച്ചയെ തുടർന്ന് 941 കർഷകരുടെ 667.76 ഹെക്ടറിലെയും മഴയിൽ 921 കർഷകരുടെ 1535 ഹെക്ടറിലെയും കൃഷി നശിച്ചു. വരൾച്ച കൂടുതൽ ബാധിച്ചത് പത്തനംതിട്ട ജില്ലയെയും മഴ കൂടുതൽ നാശമുണ്ടാക്കിയത് ആലപ്പുഴ ജില്ലയിലുമാണ്.
- പത്തനംതിട്ടയിൽ 568.31 ഹെക്ടറിലായി 68.45 ലക്ഷത്തിന്‍റെയും ആലപ്പുഴയിൽ 268.20 ഹെക്ടറിലായി 4.02 കോടിയുടെയും നാശനഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.