മൂ​വാ​റ്റു​പു​ഴ ഇ.​ഇ.​സി മാ​ർ​ക്ക​റ്റി​ലെ അ​ഗ്രോ സ​ർ​വി​സ് സെൻറ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന

വേ​ര് പി​ടി​പ്പി​ച്ച കൂ​ർ​ക്ക​ത്ത​ണ്ട്

മുളവൂർ കൂര്‍ക്കയുടെ പ്രതാപം വീണ്ടെടുക്കാൻ കൃഷി വകുപ്പ്

മൂവാറ്റുപുഴ: ഒരുകാലത്ത് മുളവൂര്‍ മേഖലയില്‍ വ്യാപകമായിരുന്ന കൂർക്ക കൃഷിയുടെ പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങി കൃഷി വകുപ്പ്. പായിപ്ര ഗ്രാമപഞ്ചായത്തിൽ 1500 വേര് പിടിപ്പിച്ച കൂർക്കത്തണ്ടുകൾ വിതരണം ചെയ്യാനാണ് തീരുമാനം. മൂവാറ്റുപുഴ ഇ.ഇ മാർക്കറ്റിൽ കൃഷി വകുപ്പ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഗ്രോ സർവിസ് സെൻററിൽ കൂർക്കത്തൈകൾ വിതരണത്തിനായി ഒരുങ്ങി. പായിപ്ര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി തദ്ദേശീയ നടീൽ വസ്തുക്കളുടെ പ്രചാരണാർഥമാണ് ഇവ പഞ്ചായത്തിലെ 22 വാർഡിലും വിതരണം ചെയ്യുന്നത്.

ഒരുകാലത്ത് മുളവൂര്‍ മേഖലയില്‍ വ്യാപകമായി കൂർക്ക കൃഷി ചെയ്തിരുന്നു. ടണ്‍ കണക്കിന് കൂര്‍ക്ക കര്‍ഷകരില്‍നിന്ന് മൊത്തവ്യാപാരികള്‍ സംഭരിച്ച് വിവിധ മാര്‍ക്കറ്റുകളില്‍ വില്‍പന നടത്തിയിരുന്നു. മറ്റ് ജില്ലകളിലും മുളവൂർ കൂർക്കക്ക് പെരുമയേറെയായിരുന്നു. കൂര്‍ക്ക വിളവെടുപ്പിനുശേഷം അതേ സ്ഥലത്ത് നെല്‍കൃഷിയും ചെയ്യാമെന്നതായിരുന്നു കര്‍ഷകരെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍, നെല്‍കൃഷിയില്‍നിന്ന് പിന്മാറി, ചെലവുകുറവും വരുമാനം കൂടുതലും ലഭിക്കുന്ന കപ്പയിലേക്ക് കർഷകർ ചുവടുമാറ്റിയതോടെയാണ് കൂർക്ക കൃഷി കുറഞ്ഞത്.

കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ അ​നു​യോ​ജ്യം

കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ കൂ​ര്‍ക്ക കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ണ്. അ​ധി​കം പ​രി​ച​ര​ണം വേ​ണ്ടാ​ത്ത കൂ​ര്‍ക്ക ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ കൃ​ഷി ചെ​യ്യാ​നാ​കും. കൂ​ര്‍ക്ക​ക്ക് പോ​ഷ​ക ഗു​ണ​വും ഔ​ഷ​ധ​ഗു​ണ​വും ഏ​റെ​യു​ണ്ട്. ചീ​വി​ക്കി​ഴ​ങ്ങ്, ചൈ​നീ​സ് പൊ​ട്ട​റ്റോ എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്നു. അ​ന്ന​ജ​വും മാം​സ്യ​വും ധാ​തു​ക്ക​ളും പ​ഞ്ച​സാ​ര​യും പു​റ​മെ കൊ​ള​സ്ട്രോ​ള്‍ കു​റ​ക്കാ​ന്‍ ഉ​പ​ക​രി​ക്കു​ന്ന ഫ്ലേ​വ​നോ​യി​ഡു​ക​ളും ഇ​തി​ല​ട​ങ്ങി​യി​ട്ടു​ണ്ട്. ചൂ​ടും ഈ​ര്‍പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ​യാ​ണ് വേ​ണ്ട​ത്. വ​ള​രു​മ്പോ​ള്‍ മ​ഴ കി​ട്ടി​യാ​ല്‍ ന​ന്ന്. ന​ട്ട് അ​ഞ്ചാം മാ​സം കൂ​ര്‍ക്ക വി​ള​വെ​ടു​ക്കാം.

Tags:    
News Summary - Department of Agriculture to restore the glory of Mulavoor Kurka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.