പൂങ്കുളം വാര്‍ഡിലെ ശിവോദയ കൃഷിക്കൂട്ടത്തിലെ കര്‍ഷകര്‍
വിളവെടുത്ത മത്സ്യങ്ങളുമായി വാര്‍ഡ് മെംബര്‍ വി. സുധര്‍മ
നേമം: കല്ലിയൂര്‍ പഞ്ചായത്തിലെ പൂങ്കുളം വാര്‍ഡിലെ ശിവോദയ കൃഷിക്കൂട്ടം കര്‍ഷകര്‍ മത്സ്യകൃഷി വിളവെടുപ്പ് ആഘോഷമാക്കി. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിച്ച കീഴൂര്‍ കുളത്തിലാണ് വിവിധയിനം മത്സ്യങ്ങളെ നിക്ഷേപിച്ചിരുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് ഒരുവര്‍ഷം മുമ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
കൃഷിക്കൂട്ടത്തിലെ 5 കര്‍ഷകര്‍ ചേര്‍ന്നാണ് കഴിഞ്ഞദിവസം 600 കിലോയോളം മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. ഇത് വലിയ നേട്ടമാണെന്ന് പൂങ്കുളം വാര്‍ഡ് മെംബര്‍ വി. സുധര്‍മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.