ഒരു ചെടിയിൽ 15 പൈനാപ്പിൾ

മൂവാറ്റുപുഴ: ഒരു ചെടിയിൽ 15 പൈനാപ്പിൾ ഉണ്ടായത് കൗതുക കാഴ്ചയായി. ആരക്കുഴ സെൻറ്​ തെരേസാസ് കോൺവൻറി​െൻറ പൈനാപ്പിൾ തോട്ടത്തിലാണ് 15 പൈനാപ്പിൾ ഉണ്ടായത്. പൈനാപ്പിൾ ചെടിയിൽ ഇരുപതോളം തൈകളും രൂപപ്പെട്ടിട്ടുണ്ട്. ഇതിനുമുമ്പ്​ വാഴക്കുളത്ത് 10 പൈനാപ്പിൾ ഒറ്റ ചെടിയിൽ കായിട്ടിരുന്നു.

അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂവെന്ന് കാര്‍ഷിക സര്‍വകലാശാല വിദഗ്ധര്‍ പറയുന്നു. ജീവശാസ്ത്രമായ അപാകതയാണ് കാരണം. മണ്ണില്‍ വളം കൂടിയാലും വെള്ളം, ചൂട് എന്നിവ കൂടിയാലും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരാണ് ഇത് കാണാനെത്തുന്നത്.

Tags:    
News Summary - 15 pineapples per plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.