സന്തോഷ്

റീൽസ് ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം

കാസർകോട്: റീൽസ് ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം. ആരിക്കാടി സ്വദേശി സന്തോഷാണ്(30) മരിച്ചത്. കിടപ്പുമുറിയിൽ വെച്ച് തൂങ്ങി മരിക്കുന്നതായി അഭിനയിച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ വെള്ളിയാഴ്ച 10.30 ഓടെയാണ് അപകടമുണ്ടായത്. ഉയരം കിട്ടുന്നതിന് കയറി നിന്ന തെർമോക്കോൾ പൊട്ടി കഴുത്തിൽ കുരുക്ക് മുറുകുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

റീൽസ് ചിത്രീകരണത്തിന്‍റെ ദൃശ്യങ്ങൾ സന്തോഷ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചു നൽകിയിരുന്നു. തിരികെ ഫോണിൽ വിളിച്ചെങ്കിലും സന്തോഷ് ഫോൺ എടുത്തിരുന്നില്ല. ആരിക്കാടി ബാബുവാണ് പിതാവ്. അമ്മ; സുമതി, സഹോദരി; ഭവ്യ

Tags:    
News Summary - youth lost life while shooting reel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.