ചൈനയിൽ വീണ്ടും ഷി യുഗം? നാലാം ഊഴത്തിന് കളമൊരുക്കി കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക പ്ലീ​ന​റി സമ്മേളനം

ബെ​യ്ജി​ങ്: ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​ന് നാ​ലാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നി​ർ​ണാ​യ​ക പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​യി. നാ​ലു​ദി​വ​സം നീ​ളു​ന്ന സ​മ്മേ​ള​നം അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ കോ​ൺ​ഗ്ര​സി​ൽ പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും ഷി​യു​ടെ നാ​ലാം അ​ഞ്ചു​വ​ർ​ഷ കാ​ലാ​വ​ധി​ക്ക് ക​ള​മൊ​രു​ക്കു​ന്ന​തി​നും നി​ർ​ണാ​യ​ക​മാ​കും.

പാ​ർ​ട്ടി​യു​ടെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും സൈ​ന്യ​ത്തി​ന്റെ​യും ത​ല​പ്പ​ത്ത് മൂ​ന്നാം ത​വ​ണ​യും തു​ട​രു​ന്ന 73കാ​ര​നാ​യ ഷി ​ജി​ൻ​പി​ങ്, പാ​ർ​ട്ടി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ പോ​ളി​റ്റ്ബ്യൂ​റോ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​മ്മേ​ള​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​ച്ച​ട​ക്ക​വും നി​യ​ന്ത്ര​ണ​വും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ടു​പ്ര​മേ​യ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക നേ​താ​വ് മാ​വോ സെ ​തു​ങ്ങി​നു​ശേ​ഷം പാ​ർ​ട്ടി​യു​ടെ പ​ര​മോ​ന്ന​ത നേ​താ​വെ​ന്ന പ​ദ​വി നേ​ടി​യ ഷി, ​മു​ൻ​ഗാ​മി​ക​ൾ പി​ന്തു​ട​ർ​ന്നി​രു​ന്ന ര​ണ്ട് അ​ഞ്ചു​വ​ർ​ഷ കാ​ലാ​വ​ധി എ​ന്ന കീ​ഴ്‌​വ​ഴ​ക്കം മ​റി​ക​ട​ന്ന നേ​താ​വാ​ണ്. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ എ​തി​രി​ല്ലാ​തെ നാ​ലാം ത​വ​ണ​യും ഷി ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കേ​ന്ദ്ര​ത​ലം മു​ത​ൽ പ്ര​വി​ശ്യ​ക​ളി​ലേ​ക്കും സൈ​ന്യ​ത്തി​ലേ​ക്കും പു​തി​യ നേ​തൃ​നി​ര​യെ നി​യോ​ഗി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

2013 മു​ത​ൽ ഷി ​ജി​ൻ​പി​ങ് ന​ട​പ്പാ​ക്കി​യ വ്യാ​പ​ക​മാ​യ അ​ഴി​മ​തി​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ‘പു​തി​യ ലോ​ങ് മാ​ർ​ച്ചി’​ന് ഷി ​ജി​ൻ​പി​ങ് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. 1934 മു​ത​ൽ 1936 വ​രെ ന​ട​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ലോ​ങ് മാ​ർ​ച്ചി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സ്താ​വ​ന.

Tags:    
News Summary - Xi Jinping Fourth Term: Key Chinese Communist Party Plenum Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.