40 ഇ​റാ​നി​യ​ൻ നാ​വി​ക​രെ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ക്കി​യ​യ​ച്ച് ശ്രീ​ല​ങ്ക; വൈ​ദ്യ​സ​ഹാ​യ​വും ന​ൽ​കി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ തെ​ക്ക​ൻ തീ​ര​ത്തി​നു​സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​പ്പ​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 40 ഇ​റാ​നി​യ​ൻ നാ​വി​ക​രെ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ​ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ക്കി യ​യ​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ വി​മാ​ന​മാ​ർ​ഗ​മാ​ണ് ഇ​വ​രെ ഇ​റാ​നി​ലേ​ക്ക് അ​യ​ച്ച​തെ​ന്ന് ശ്രീ​ല​ങ്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഞാ​യ​റാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നാ​വി​ക​രു​ടെ മ​ട​ക്ക​യാ​ത്ര​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ചെ​ല​വ് ഇ​റാ​ൻ എം​ബ​സി​യാ​ണ് വ​ഹി​ച്ച​ത്. സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​മു​മ്പ് 40 പേ​ർ​ക്കും ആ​വ​ശ്യ​മാ​യ വൈ​ദ്യ​പ​രി​ച​ര​ണം ന​ൽ​കി​യ​താ​യും വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ശ്രീ​ല​ങ്ക​യു​ടെ തെ​ക്ക​ൻ തീ​ര​ത്തെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഗാ​ലെ​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 24 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഒ​രു ച​ര​ക്കു​ക​പ്പ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​നു​സ​മീ​പം ഇ​റാ​നി​യ​ൻ ക​പ്പ​ലു​ക​ൾ ഉ​ൾ​പ്പെ​ട്ട തു​ട​ർ​ച്ച​യാ​യ സം​ഭ​വ​ങ്ങ​ളും ഇ​റാ​നു​മാ​യി ബ​ന്ധ​മു​ള്ള ക​പ്പ​ലു​ക​ൾ​ക്കെ​തി​രാ​യ യു.​എ​സ് ഉ​പ​രോ​ധ​വും ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​വി​ക​രെ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ക്കി​യ​യ​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ശ്രീ​ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി​ക്കു​പു​റ​ത്ത് ഇ​റാ​ന്റെ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ.​ആ​ർ.​ഐ.​എ​സ് ദേ​ന​യെ അ​മേ​രി​ക്ക​ൻ അ​ന്ത​ർ​വാ​ഹി​നി ആ​ക്ര​മി​ച്ച് മു​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കു​റ​ഞ്ഞ​ത് 84 ഇ​റാ​നി​യ​ൻ നാ​വി​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

Tags:    
News Summary - Sri Lanka Returns 40 Detained Iranian Sailors Home With Medical Assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.