യുദ്ധത്തിനിടെ വോഗ് മാസികക്കായി ഫോട്ടോഷൂട്ട്; സെലൻസ്കിക്കും ഭാര്യക്കും സമൂഹമാധ്യമങ്ങളിൽ വിമർശനം

കിയവ്: യുക്രെയ്ൻ പ്രസിഡന്റ് ​​വ്ലോഡമിർ സെലൻസ്കിയുടേയും ഭാര്യ ഒലേന സെൻസ്കയുടേയും വോഗ് മാസികയുടെ ഫോട്ടോഷൂട്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരണം. യുദ്ധിന് നടുവിൽ ഫോട്ടോ​ഷൂട്ടിനായി പ്രസിഡന്റും ഭാര്യയും പോയതാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണത്തിന് പിന്നിൽ. ഇരുവരും ​പര്സപരം കെട്ടിപിടുക്കുന്നതും ടേബിളിന് ചുറ്റുമായി ഇരിക്കുന്നതിന്റേയും ചിത്രങ്ങളാണ് പുറത്ത് വന്നത്. ഒലേനയുടെ ഒറ്റക്കുള്ള ചിത്രവും ഇക്കൂട്ടത്തിലുണ്ട്.



യുദ്ധ വിമാനത്തിന് മുന്നിൽവെച്ചുള്ള സെലൻസ്കയുടെ ചിത്രവുമുണ്ട്. വോഗിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്. യുക്രെയ്നിൽ പതിനായിരക്കണക്കിന് സ്ത്രീകൾ യുദ്ധത്തിന് ഉൾപ്പടെ മുൻനിരയിലുള്ളപ്പോൾ പ്രഥമ വനിത ഒലീന സെലൻസ്കയുടെ പങ്ക് നയതന്ത്രത്തിലേക്ക് കൂടി തിരിഞ്ഞിരിക്കുകയാണെന്ന് ചിത്രം പങ്കുവെച്ച് വോഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ കുറിപ്പിൽ സെലൻസ്കയുടെ യു.എസ് സന്ദർശനത്തെ കുറിച്ചും പരാമർശമുണ്ട്.



എന്നാൽ, ചിത്രങ്ങൾ പുറത്ത് വന്നതോടെ യുക്രെയ്ൻ പ്രസിഡന്റിനും പ്രഥമവനിതക്കും എതിരായ വിമർശനങ്ങളും ഉയരുന്നുണ്ട്. ജനങ്ങൾ യുദ്ധത്തിൽ മരിക്കുമ്പോൾ ഇതല്ല ഫോട്ടോ ഷൂട്ടിന് പറ്റിയ സമയമെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്. യുദ്ധത്തിനേയും റൊമാന്റിക്കാക്കുകയാണെന്ന വിമർശനം വോഗിനെതിരെയും ഉയരുന്നുണ്ട്.

Tags:    
News Summary - Zelenskys' 'Vogue' Photoshoot in War-Torn Ukraine Divides Public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.