വൊളോദിമിർ സെലൻസ്കി

യുദ്ധം തീർക്കാൻ ഷീയുമായി ചർച്ചക്ക് തയാറെന്ന് സെലൻസ്കി

കിയവ്: യുക്രെയ്ൻ യുദ്ധം തീർക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ചർച്ച നടത്തുമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യക്ക് ചൈന ആയുധങ്ങൾ നൽകുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. ഇതിലൂടെ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ലോകസമാധാനത്തിന് ഇത് പ്രാധാന്യമർഹിക്കുന്നതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിലാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ പരാമർശം. അതേസമയം, എവിടെ വെച്ച് ഷീയെ കാണുമെന്നോ കൂടിക്കാഴ്ചയുടെ തീയതി സംബന്ധിച്ചോ സെലൻസ്കി പ്രതികരിച്ചിട്ടില്ല. ചൈന റഷ്യക്ക് ആയുധങ്ങൾ നൽകുന്നില്ലെന്ന് തന്നെയാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്നും സെലൻസ്കി പറഞ്ഞു.

യുക്രെയ്ൻ യുദ്ധം തീർക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുമെന്ന് ചൈന അറിയിച്ചിരുന്നു. എന്നാൽ, പാശ്ചാത്യ രാജ്യങ്ങൾ ചൈനയുടെ സമാധാനശ്രമത്തെ സ്വാഗതം ചെയ്യുന്ന നിലപാടല്ല സ്വീകരിച്ചത്. ഇതിന് പുറമേ ചൈനയുടെ റഷ്യ ബന്ധത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Tags:    
News Summary - Zelensky plans to meet Xi Jinping as China calls for peace talks to end war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.