മാർപാപ്പയെ കണ്ട് സെലൻസ്കി; പിന്തുണ ഉറപ്പുനൽകി ഇറ്റലി

റോം: റഷ്യൻ അധിനിവേശത്തിനെതിരെ രാജ്യം നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ തേടി ഇറ്റലിയിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഫ്രാൻസിസ് മാർപാപ്പയെ കണ്ടു. നേരത്തേ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററല്ല, പ്രധാനമന്ത്രി ജോർജിയ മെലോനി എന്നിവരുമായി കൂടിക്കാഴ്ചക്കു ശേഷമായിരുന്നു വത്തിക്കാനിൽ മാർപാപ്പയുമായി മുഖാമുഖം നടത്തിയത്. റഷ്യക്കും യുക്രെയ്നുമിടയിൽ സമാധാന ശ്രമങ്ങൾക്ക് മാർപാപ്പ നേതൃത്വം നൽകിവരുന്നതിനിടെയുള്ള സന്ദർശനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.

യുക്രെയ്ൻ നടത്തുന്ന ചെറുത്തുനിൽപിന് പൂർണ പിന്തുണ നൽകുമെന്ന് 70 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മെലോനി ഉറപ്പുനൽകി. യൂറോപ്യൻ യൂനിയൻ അംഗത്വശ്രമങ്ങൾക്കും പിന്തുണ തേടിയുള്ള യാത്രയിൽ സെലൻസ്കി ഞായറാഴ്ച ജർമനിയിലുമെത്തും.യുക്രെയ്ൻ കാത്തിരിക്കുന്ന വിജയത്തിലേക്കുള്ള സുപ്രധാന സന്ദർശനമാണിതെന്ന് ഇറ്റലിയിലെത്തിയ സെലൻസ്കി ട്വീറ്റ് ചെയ്തിരുന്നു.

Tags:    
News Summary - Zelensky Meets Pope and Meloni in Italy to Bolster Ukraine’s Support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.