തെൽ അവീവ്: ഇറാൻ സഹകരണത്തോടെ ഇസ്രായേൽ ആക്രമണം നത്തിയെന്ന് ഹൂതികൾ. ഇസ്രായേലിലെ ജാഫയിൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലും ഹൂതികൾ ആക്രമണം നടത്തി. ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലും ഫലസ്തീൻ 2 എന്ന് പേരിട്ട മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൂതികൾ അറിയിച്ചു.
ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ മരണം ഒമ്പതായി ഉയർന്നു. പരിക്കേറ്റവരുടെ 200 കവിഞ്ഞു. 35ലധികം പേരെ കാണാതായി. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിലെ ഹൈഫയിൽ വൻ നാശനഷ്‌ടമുണ്ടായതാണ് റിപ്പോർട്ടുകൾ. ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി വീണ്ടും മിസൈൽ ആക്രമണവുമായി ഇറാൻ ഇന്ന് രംഗത്തെത്തിയിരുന്നു. ഇസ്രായേൽ നഗരങ്ങളായ തെൽ അവീവ്, ജറുസലേം എന്നിവ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങൾ. ഇസ്രായേലിന് നേരെ ആക്രമണം നടത്തിയ വിവരം ഇറാൻ വാർത്താ ഏജൻസിയായ ഇർന സ്ഥിരീകരിച്ചിട്ടുണ്ട്.
തെൽ അവീവിലും ജറുസലേമിലും സ്ഫോടനശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 20 മിനിറ്റോളം ഇസ്രായേൽ നഗരങ്ങളിൽ ആക്രമണത്തെ തുടർന്ന് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇസ്രായേൽ നഗരങ്ങളിലെ കെട്ടിടങ്ങളിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഹൈഫയിലെ എണ്ണസംഭരണശാല ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.