ചിത്രം -റോയിട്ടേഴ്സ്
സൻആ: ഇസ്രായേലുമായുള്ള ഏറ്റുമുട്ടലിനിടെ പിടികൂടിയ 153 തടവുകാരെ വിട്ടയച്ച് യമനിലെ ഹൂതികൾ. അന്താരാഷ്ട്ര റെഡ് ക്രോസാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഗസ്സ വെടിനിർത്തലിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കുമെന്ന് ഹൂതികൾ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഐക്യരാഷ്ട്ര സഭയുടെ ഏഴ് ജീവനക്കാരെ ഹൂതികൾ കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് ഹൂതി നിയന്ത്രണത്തിലുള്ള മേഖലകളിലെ പ്രവർത്തനങ്ങൾ യു.എൻ നിർത്തിവെച്ചു. മോചനത്തിനായി ഹൂതി നേതൃത്വവുമായി ചർച്ചയിലാണെന്നും യു.എൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.