ഒമ്പതുവയസിൽ ശതകോടീശ്വരൻ; ജെറ്റുകളും സൂപ്പർ കാറുകളും സ്വന്തം -ഇത്​ മോംഫ ജൂനിയറിന്‍റെ ആഡംബര ജീവിതം

ലോകത്ത്​ കോടീശ്വരന്മാർക്ക്​ പഞ്ഞമില്ലാത്ത കാലമാണിത്​. അതിൽത്തന്നെ ചെറുപ്രായത്തില്‍ ശതകോടീശ്വരന്മാരായവരും ധാരാളമുണ്ട്. അപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ ബില്യനേയർ ആരായിരിക്കും. നൈജീരിയയിൽ നിന്നുള്ള ഒരു ഒമ്പത് വയസുകാരനാണ് അതെന്നാണ്​ റിപ്പോർട്ടുകൾ. സ്വകാര്യ ജെറ്റുകളും സൂപ്പർ കാറുകളും ആഡംബര ഭവനങ്ങളുമൊക്കെ സ്വന്തമായുള്ള ഈ കുഞ്ഞു ശതകോടീശ്വരൻ അറിയപ്പെടുന്നത് മോംഫ ജൂനിയര്‍ എന്നാണ്.

മോംഫ ജൂനിയറിന്റെ യഥാർഥ പേര് മുഹമ്മദ് അവല്‍ മുസ്തഫ എന്നാണ്. 2019 ലെ തന്റെ ആറാം ജന്മദിനത്തിനാണ്​ മോംഫ ജൂനിയർ തന്റെ ആദ്യത്തെ മാൻഷൻ വാങ്ങിയത്​. നിലവിൽ ലാഗോസിലും യുഎഇയിലും ഇയാൾക്ക്​ വീടുകളുണ്ട്​. മോംഫ ജൂനിയര്‍ തന്റെ സ്വകാര്യ ജെറ്റില്‍ ലോകം ചുറ്റി സഞ്ചരിക്കുകയും തന്റെ പേരിലുള്ള നിരവധി ബംഗ്ലാവുകളിൽ മാറിമാറി താമസിക്കുകയും ചെയ്യുന്നു.


തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ 27,000 ഫോളോവേഴ്സുള്ള ഒരു 'ബേബി ഇൻഫ്ലുവൻസർ' ആണ് ഈ കുട്ടി. ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്‌സിന് വേണ്ടി തന്റെ ആഡംബര ജീവിതശൈലി വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും മോംഫ ജൂനിയര്‍ പങ്കുവെയ്ക്കാറുണ്ട്. ആഡംബര ഭക്ഷണം കഴിക്കുന്നതിന്റെയും സ്വകാര്യ ജെറ്റുകളില്‍ യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും മോംഫ ജൂനിയറിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാണാം. മോംഫ ജൂനിയറിന്റെ വിശാലമായ ആഡംബര ഭവനങ്ങളിലൊന്നിന് പുറത്ത് ഒരു ഫെരാരി ഉള്‍പ്പെടെ നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയിലൂടെ പുറത്തുവന്നിട്ടുണ്ട്.


മോംഫ സീനിയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിമില്യണയറായ നൈജീരിയന്‍ ഇന്റര്‍നെറ്റ് സെലിബ്രിറ്റി ഇസ്മയിലിയ മുസ്തഫയുടെ മകനാണ് ഈ കുട്ടിയെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമുള്ളത്. 2019ല്‍ ആറാം ജന്മദിനത്തിലാണ് മോംഫ സീനിയർ മകന് ആദ്യത്തെ ആഡംബര മാളിക വാങ്ങിക്കൊടുത്തത്.


'കുടിശ്ശിക മുഴുവനായും അടച്ച' മകനോട് ബഹുമാനുമുണ്ടെന്നാണ് ഇത് സംബന്ധിച്ച് മോംഫ സീനിയർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മോംഫ സീനിയര്‍ ആദ്യകാലത്ത് ലാഗോസിൽ വിദേശ കറൻസി കൈമാറ്റവുമായി ബന്ധപ്പട്ട ബിസിനസ് നടത്തിയാണ് മോംഫ സീനിയർ വലിയ സമ്പാദ്യം ഉണ്ടാക്കിയതെന്നും അതിന് ശേഷം അദ്ദേഹം നിക്ഷേപ മേഖലയിലക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.



മോംഫ തന്റെ സ്വത്ത് ആഡംബര വാച്ചുകളിലും മറ്റ് "ജംഗമ സ്വത്തുക്കളിലും" ഒളിപ്പിച്ചുവെന്ന് നൈജീരിയയിലെ അഴിമതി വിരുദ്ധ ഏജൻസി കണ്ടെത്തിയിരുന്നു. തുടർന്ന്​ ഇയാളെ കസ്റ്റഡിയിൽ എടുത്ത്​ റിമാൻഡ് ചെയ്തു. തുടർന്ന് 350,000 പൗണ്ട് ജാമ്യത്തിലാണ്​ വിട്ടയച്ചതെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

Tags:    
News Summary - ‘world’s youngest billionaire’ who owned first mansion at age SIX and has a fleet of supercars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.