ലോകയാത്രികരേ ഇങ്ങോട്ട് വരല്ലേ... സാൻഡിയാഗോ പള്ളി കാണാനെത്തുന്നവരോട് ബാർസലോണക്കാർ പറയുന്നു

സാൻഡിയാഗോ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്ക തീർത്ഥാടന കേന്ദ്രമായ സ്പെയിനിലെ സാൻസി യാഗോ പള്ളി ഇന്ന് ലോകയാത്രികരെക്കൊണ്ട് പൊറുതിമുട്ടുന്നു. ലക്ഷക്കണക്കിന് ലോകസഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ദിവസേന നഗരം നിറഞ്ഞെത്തുന്ന യാത്രികരെക്കൊണ്ട് നഗരം മടുത്തു.

ബാഴ്സിലോണ നഗരത്തിലെ പള്ളിയോട് ചേർന്ന ഭാഗത്ത് ജനങ്ങളുടെ സ്വൈരജീവിതം ഇതോടെ തകർന്നു. സംഘമായി എത്തുന്ന യാത്രികർ ഇവിടെ പാട്ടുപാടിയും ബഹളമുണ്ടാക്കിയും ആഘോഷിക്കുകയാണ്. ഇവർ ദിവസവും നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ തന്നെ ആയിരക്കണക്കിന് വരും. ഇതൊക്കെ മാറ്റുക എന്നതും ഇവിടത്തെ നഗരസഭയ്ക്കും നാട്ടുകാർക്കും വലിയ തലവേദനയായിരിക്കുകയാണ്.

അതുകൊണ്ട് ഇപ്പോൾ ഇവിടത്തെ അസോസിയേഷൻ പോസ്റ്ററുമായി നടക്കുകയാണ്. യാത്രികർ തങ്ങുന്ന ഹോട്ടലുകളിലും മറ്റും ലോകത്തിലെ വിവിധ ഭാഷകളിൽ എഴുതിയ പോസ്റ്റുകളുമായി ഇവർ യാത്രികരെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നു.

കൂട്ടമായി എത്തുന്നവർ ബഹളമുണ്ടാക്കുകയും ഉറക്കെ പാടുകയും ചെയ്യുന്നതാണ് നാട്ടുകാർക് തലവേദന. കൂട്ടമായി എത്തുമ്പോൾ അടുത്തുള്ള കൊട്ടിടങ്ങൾക്കും വീടുകൾക്കും മറ്റും ഭീഷണിയുണ്ടായാതിരിക്കാൻ നാട്ടുകാർ തന്നെ പ്ലാസ്റ്റിക് കൊണ്ടുള്ള വേലികൾ തീർത്തിട്ടുണ്ട്.

പല കെട്ടിടങ്ങളും കാലപ്പഴക്കമുള്ളവയാണ്. ചെറിയ സ്ട്രീറ്റിൽ പലരുടെയും ബൈക്ക് റൈഡ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. വാഹന പാർക്കിങ് മറ്റൊരു ഭീഷണി.

സെൻറ് ജെയിംസ് അപ്പോസ്തലന്റെ ശവകുടീരം സ്ഥിതിചെയ്യുന്നതാണ് സാൻഡിയാഗോ പള്ളി. ഇവിടെ എപ്പോഴും നിലവിലുള്ള നാട്ടുകാരെക്കാൾ കൂടുതൽ യാത്രികരാണ് എന്ന അവസ്ഥയാണ്. ലോകത്തെ ഏറ്റവും പ്രിയപ്പെട്ട യാത്രാ കേന്ദ്രമായി ഇന്ന് സാൻഡിയാഗോ മാറിക്കഴിഞ്ഞു.

തങ്ങൾ എന്നും യാത്രികരെ സ്വാഗതം ചെയ്യുന്നവരായിരുന്നെന്നും എന്നാൽ ഇന്ന് സ്ഥിതി മാറി. ഇനി ഇങ്ങാട്ട് ആളുകൾ എങ്ങനെ വരാതിരിക്കാം എന്നാണ് തങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും നെയ്ബർഹുഡ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

Tags:    
News Summary - World travelers, don't come here... Barcelona residents tell those who come to see the Santiago Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.