തിരുവനന്തപുരം: മീഡിയ അക്കാദമിയുടെ ലോക പ്രസ് ഫോട്ടോഗ്രഫി പുരസ്കാരത്തിന് കശ്മീർ സ്വദേശിനി സന ഇർഷാദ് മട്ടു അർഹയായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം മാർച്ച് രണ്ടിന് കേരള മീഡിയ കോൺക്ലേവിൽ (കൊച്ചി) മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, പി.എം. നാരായണൻ, സരസ്വതി നാഗരാജൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. കോവിഡ് -19 കാലത്ത് കശ്മീരിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ഡോക്യുമെന്റേഷൻ നടത്തിയതിനാണ് സനയെ പുലിറ്റ്സർ തേടി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.