വിമാനത്തിൽ സഹയാത്രികൻ സീരിയൽ കില്ലർ ചാൾസ് ശോഭരാജ്! അടുത്തിരുന്ന സ്ത്രീ ചെയ്തത്...

1970കളിൽ ഏഷ്യയിലാകമാനം ഭീതിവിടർത്തിയ കൊലപാതക പരമ്പരകളിലെ കൊലയാളിയെ നേരിട്ടു കാണുമ്പോൾ എന്തായിരിക്കും നിങ്ങളുടെ മനോഭാവം? 30 ലേറെ സ്ത്രീകെള കൊന്ന കൊലയാളി ചാൾസ് ശോഭരാജിന് അടുത്തിരിക്കേണ്ടി വന്നാലോ?

കഴിഞ്ഞ ദിവസം നേപ്പാൾ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഫ്രഞ്ച് കൊലയാളി ചാൾസ് ശോഭാരാജിനെ നേപ്പാൾ ഫ്രാൻസിലേക്ക് നാടു കടത്തി. ​പ്രായമായ ഇയാളെ ഇനിയും തടവി​ലിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ കോടതി കുറ്റവിമുക്തനാക്കിയത്.

​ഫ്രാൻസി​ലേക്ക് നാടുകടത്തിയ ചാൾസ് ശോഭരാജ് ആദ്യം ഖത്തർ എയർവേസിൽ ദോഹയിലും പിന്നീട് അവിടെ നിന്ന് പാരീസിലേക്കും പോകുമെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്തത്.

ദോഹയിലേക്കുള്ള യാത്രക്കിടെ ചാൾസ് ശോഭാരാജിന് സമീപത്ത് ഇരിക്കേണ്ടി വന്ന സ്ത്രീയുടെ മുഖഭാവമാണ് ഇപ്പോൾ വൈറലാകുന്നത്.

ചാൾസിൽ നിന്ന് എത്രയും അകന്ന് ഇരിക്കാൻ ശ്രമിക്കുകയും ഭീതിയോടെ അയോളെ നിരീക്ഷിക്കുകയും ചെയ്യുകയാണ് സ്ത്രീ. സമീപത്ത് ഒരു കൂസലുമില്ലാതെ ചാൾസ് ശോഭരാജും.

ശോഭരാജിന് നേപ്പാളിൽ തന്നെ തുടരാനായിരുന്നു താത്പര്യം. ഗംഗലാൽ ആശുപത്രിയിൽ ചികിത്സക്കായി 10 ദിവസം പ്രവേശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ശോഭാരാജിനെ കുറ്റവിമുക്തനാക്കിയ ഡിവിഷൻ ബെഞ്ച് ഇയാളെ എത്രയും പെട്ടെന്ന് ഫ്രാൻസിലേക്ക് നാടുകടത്താനുള്ള നടപടികൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടത്. അതു പ്രകാരമാണ് ചാൾസ് ശോഭാരാജിനെ നാടുകടത്തിയത്.

ബിക്കിനി കില്ലർ എന്നാണ് ശോഭാരാജ് കുപ്രസിദ്ധി നേടിയത്. 1972നും 1976നും ഇടയിലാണ് ഭൂരിഭാഗം കൊലപാതകങ്ങളും നടത്തിയത്. ബിക്കിനി ധരിച്ച സ്ത്രീകളെ അരുംകൊല നടത്തിയ ഇയാൾ ആദ്യം 1976 ലാണ് അറസ്റ്റിലാകുന്നത്. ഡൽഹിയിൽ വിദേശ വിനോദ സഞ്ചാരിയെ ലഹരിമരുന്നു നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശോഭരാജ് 1976 മുതൽ 21 വർഷം ഇന്ത്യയിൽ തിഹാർ ജയിലിൽ തടവിലായിരുന്നു. 1986 ൽ ജയിൽ ചാടിയെങ്കിലും ഗോവയിൽ പിടിയിലായി.

1997 ൽ മോചനത്തിനുശേഷം ഫ്രാൻസിലേക്കു നാടുകടത്തി. നാട്ടിലും മോഷണ പരമ്പരയുമായി നടന്ന ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തി. പിന്നീട് വിദേശ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ കേസിൽ 2003 സെപ്റ്റംബറിലാണ് നേപ്പാളിലെ കാസിനോയിൽ നിന്ന് ശോഭരാജ് അറസ്റ്റിലായത്.ഫ്രഞ്ച് പൗരനായ ശോഭരാജിന്റെ പിതാവ് ഇന്ത്യക്കാരനും മാതാവ് വിയറ്റ്‌നാംകാരിയുമാണ്. 

Tags:    
News Summary - Woman's Reaction to Serial Killer Charles Sobhraj Sitting Beside Her on Flight Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.