ഡോണള്‍ഡ് ട്രംപിന് വിഷം പുരട്ടിയ കത്തയച്ച കേസിൽ കനേഡിയന്‍ പൗരന് 22 വര്‍ഷം തടവ്

വാഷിങ്ടൺ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് റിസിന്‍ വിഷം പുരട്ടിയ കത്തയച്ച കേസില്‍ കനേഡിയന്‍ പൗരന് യു.എസ് കോടതി 22 വര്‍ഷം തടവ് വിധിച്ചു. 56 കാരിയായ പാസ്‌കല്‍ ഫെറിയറിനാണ് യു. എസ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്തംബറില്‍ കാനഡ-യു. എസ് അതിര്‍ത്തിയില്‍ വെച്ചാണ് പാസ്‌കല്‍ അറസ്റ്റിലാവുന്നത്.

ട്രംപിനെ വധിക്കാനായി പാസ്‌കല്‍ അയച്ച വിഷം പുരട്ടിയ കത്ത് വൈറ്റ് ഹൗസില്‍ എത്തുന്നതിന് മുമ്പ് തന്നെ അന്വേഷണ ഏജന്‍സികള്‍ തടഞ്ഞിരുന്നു. പദ്ധതി പരാജയപ്പെട്ടതില്‍ ഖേദമുണ്ടെന്നായിരുന്നു വിചാരണാ വേളയില്‍ പാസ്‌കല്‍ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ആവിശ്യപ്പെട്ട് ട്രംപിന് അയച്ച കത്തില്‍ നിന്നും എഫ്. ബി .ഐ പാസ്‌കലിന്റെ വിരലടയാളം കണ്ടെത്തിയിരുന്നു. 2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പാണ് സംഭവം.

യു. എസ് ജില്ലാ ജഡ്ജി ഡാബ്നി ഫ്രെഡ്രിക്കാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കഴിഞ്ഞ് പാസ്‌കലിനെ യു. എസില്‍ നിന്ന് നാട് കടത്തും. പിന്നീട് മടങ്ങിയെത്തിയാല്‍ ആജീവനാന്തം നിരീക്ഷണത്തിലായിരിക്കും.

Tags:    
News Summary - Woman who posted ricin poison to Trump in 2020 jailed for almost 22 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.